HOME
DETAILS

സി.പി.എം ഊരുവിലക്കിയ കാലം ഓര്‍ത്തെടുത്ത് പാച്ചേനി

  
backup
December 17 2016 | 19:12 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8a%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%95%e0%b4%be%e0%b4%b2%e0%b4%82

 

കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടത്തില്‍ സി.പി.എമ്മിന്റെ നിരന്തര പീഡനത്തിന്റെയും ഊരുവിലക്കിന്റെയും അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത സതീശന്‍ പാച്ചേനിയുടെ പ്രസംഗം ഡി.സി.സി പ്രസിഡന്റ് പദമേറ്റെടുക്കല്‍ ചടങ്ങിനെ വികാര നിര്‍ഭരമാക്കി. കെ.എസ്.യുവില്‍ പ്രവര്‍ത്തനം തുടങ്ങി ജില്ലാതലത്തിലേക്കു പ്രവര്‍ത്തനം മാറ്റിയതോടെ നാട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തുവന്നു തുടങ്ങി. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പാച്ചേനിയെന്ന ഗ്രാമത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കരുതെന്നായിരുന്നു ആദ്യത്തെ തിട്ടൂരം.
തന്റെ സതീശനെന്ന പേരിനൊപ്പം ഇനി മുതല്‍ പാച്ചേനിയെന്ന പേരുചേര്‍ക്കാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ തന്റെ കുടല്‍മാലയുടെ നീളം താനറിയുമെന്നായിരുന്നു ഒരു ലോക്കല്‍ കമ്മിറ്റിയംഗം പിടിച്ചുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. എന്നാല്‍ താന്‍ പേരിനൊപ്പമുള്ള പാച്ചേനിയെ മാറ്റിയില്ല, ഇപ്പോള്‍ 48 വയസായിട്ടും താന്‍ കുടല്‍മാലയുടെ നീളവും അറിഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിന്റെ പേരില്‍ സി.പി.എം തനിക്കെതിരേ അപ്രഖ്യാപിത ഊരുവിലക്കും പ്രഖ്യാപിച്ചിരുന്നു. നാട്ടില്‍ നിന്നു കണ്ണൂരിലേക്കും മറ്റെവിടേക്കെങ്കിലും ബസില്‍ യാത്രചെയ്യുമ്പോള്‍ പലരും തന്റെ അടുത്ത് ഇരിക്കാറില്ല. കണ്ടാല്‍ പലരും മിണ്ടില്ല. ഇത്തരത്തില്‍ ഊരുവിലക്കിയും പീഡിപ്പിച്ചും സി.പി.എം തന്നെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുംതോറും താന്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുകയായിരുന്നുവെന്നും പാച്ചേനി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  2 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  2 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  2 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago