HOME
DETAILS
MAL
പ്രതിപക്ഷ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തു
backup
December 18 2016 | 04:12 AM
ഹൈദരാബാദ്: സര്‍ക്കാര്‍ വിരുദ്ധ നിലപാടിനിടയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധം തെലങ്കാന നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഇതിനൊടുവില്‍ കോണ്‍ഗ്രസ്-തെലുങ്കു ദേശം പാര്‍ട്ടികളുടെ 11 അംഗങ്ങളെ സ്പീക്കര്‍ സസ്പെന്റ് ചെയ്യുകയും ചെയ്തു.
ഭരണപക്ഷ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളുമായുള്ള വാക്കേറ്റമാണ് സസ്പെന്‍ഷനിലേക്ക് വഴിവച്ചത്. ഒന്‍പത് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് ടി.ഡി.പി അംഗങ്ങളുമാണ് നടപടിക്ക് വിധേയരായത്. സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് എം. ഭട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."