ഇറങ്ങുന്നതിനിടെ ട്രെയിന്‍വിട്ടു; പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പെട്ട് യുവാവിന്റെ കാല്‍പാദം അറ്റു
കഠിനംകുളം: ട്രെയിനില്‍ നിന്നും ഇറങ്ങവേ ട്രെയിന്‍ വിട്ട് പോയതിനെ തുടര്‍ന്ന് ഫഌറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് യുവാവിന്റെ കാല്‍പാദം അറ്റ് തൂങ്ങി. കഠിനംകളം വെട്ടുതുറ പുതുവള്‍ പുരയിടത്തില്‍ രമേഷ് എന്ന് വിളിക്കുന്ന രമേഷന്‍ (38) ആണ് അപകടത്തിന് ഇരയായത്. സംഭവത്തില്‍ പ്രതിഷേധിച്ച് യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത് അര മണിക്കൂറുകളോളം ട്രെയിന്‍ പുറപ്പെടാന്‍ വൈകി. റെയില്‍വേ പൊലിസും ഗാഡും നോക്കുകുത്തികളായിരുന്നതായും പരക്കേ ആക്ഷേപമുയര്‍ന്നു. ഇന്നലെ രാവിലെ 8.15ഓടെ കണിയാപുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം മയ്യനാട് പുല്ലംചിറ ദേവാലയത്തിലെ തിരുന്നാളാഘോഷത്തില്‍ പങ്കെടുത്ത ശേഷം രമേഷനും സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്‍പതംഗ സംഘം കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ കണിയാപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ ട്രെയിന്‍ പുറപ്പെട്ടു. ഇതിനിടെ ട്രെയിനില്‍ നിന്നും ഇറങ്ങിയ രമേഷ് കാല് തെറ്റുകയും ഇടത്കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ പെടുകയും കാല്‍പ്പത്തിക്ക് മുകളിലായി അറ്റ് തൂങ്ങുകയും ചെയ്യുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ചങ്ങല വലിക്കുകയും ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ഈ സമയം രമേഷ് അറ്റ് തൂങ്ങിയ കാലുമായി രക്തത്തില്‍ കുളിച്ച് ഫഌറ്റ്‌ഫോമില്‍ കിടന്നെങ്കിലും ഇയാളെ ആശുപത്രിയിലെത്തിക്കുവാനോ ആംബുലന്‍സ് വിളിക്കുന്നതിനോ റെയിവേ പൊലിസോ മറ്റ് ജീവനക്കാരോ തയാറാകാതെ ട്രെയിന്‍ വിട്ട് പോകാനുള്ളശ്രമം തുടങ്ങിയതോടെ രമേഷിനൊപ്പമുണ്ടായിരുന്ന യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും സംഘടിച്ചെത്തി. ഈ സമയവും റെയില്‍വേ പൊലിസ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള യാതൊരു നടപടിയുമെടുത്തില്ല. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ 108 ആംബുലന്‍സിനെ ബന്ധപ്പെട്ടെങ്കിലും ആംബുലന്‍ എത്താതിനെ തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സില്‍ രമേഷനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേഷിപ്പിച്ച രമേഷിന്റെ അറ്റ് തൂങ്ങിയ കാല്‍പാദം തുന്നിചേര്‍ക്കാനുള്ള കഠിനശ്രമം നടന്നില്ല. ഇതിനെ തുടര്‍ന്ന് കാല്‍പാദത്തിന് തൊട്ട് മുകളിലായി മുറിച്ച് മാറ്റുകയായിരുന്നു. റെയില്‍വേ പൊലിസും ജീവനക്കാരും നാട്ടുകാരില്‍ ചിലരേയും രമേഷിനൊപ്പം യാത്ര ചെയ്തിരുന്ന ചിലരേയും കേസില്‍ കുടുക്കുവാന്‍ ശ്രമം നടത്തിയതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. രമേഷന്‍ മത്സ്യതൊഴിലാളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."