HOME
DETAILS

സഹകരണ സംരക്ഷണ ദിനാചരണത്തിന് വന്‍ജനപിന്തുണ

  
backup
December 18, 2016 | 8:47 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

കൊല്ലം: സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനും തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ സഹകരണ സംരക്ഷണ ദിനാചരണത്തിന് കൊല്ലം ജില്ലയില്‍ വന്‍ ജനപിന്തുണ. സര്‍വ്വീസ് സഹകരണ ബാങ്കുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും എല്ലാ കുടുംബങ്ങളേയും സഹകരണ പ്രസ്ഥാനവുമായി അടുപ്പിക്കുന്നതിനുമുള്ള പ്രത്യേക പ്രചാരണ പരിപാടിക്കും ഇന്നലെ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഉമയനല്ലൂരില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീന്‍, എന്‍. എസ് .സഹകരണ ആശുപത്രി പ്രസിഡന്റ് എന്‍.മാധവന്‍ പിള്ള, പ്രമുഖ സഹകാരികളായ ബി.രാജേന്ദ്രന്‍, അമ്മിണിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് എം. നൗഷാദ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെമ്പാടും സഹകരണ ബാങ്കുകളുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി.
ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളും സഹകരണ സംഘങ്ങളുടെ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അഭ്യുദയകാംക്ഷികളും കക്ഷിരാഷ്ട്രീയ ഭേദമെന്യെ പങ്കുചേര്‍ന്ന ഭവനസന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ നിക്ഷേപ സമാഹരണത്തില്‍ നിരവധി പേര്‍ പങ്കാളികളായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  a month ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  a month ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  a month ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  a month ago
No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  a month ago
No Image

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

Kerala
  •  a month ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  a month ago