മണ്‍പാത്ര നിര്‍മാണം; ക്ഷേമ കോര്പ്പറേഷന് പ്രവര്‍ത്തനം വേഗത്തിലാക്കും, ഇ.ചന്ദ്രശേഖരന്
പെരിയ; കേരളാ മണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ കോര്പ്പറേഷന് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യൂ വകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ ജില്ലാ പ്രതിനിധി സമ്മേളനം പെരിയ കായക്കുളം ശ്രീ വിഷ്ണു ബ്രദേര്‍സ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കോര്പ്പറേഷന് രൂപീകരിച്ചത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കോര്പ്പറേഷന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. നിലവില്‍ മണ്‍പാത്ര സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് നല്കി വരുന്ന ഒരു ശതമാനം സംഭരണം എല്ലാ വിഭാഗം കോഴ്സുകളിലും അനുവദിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 29 മുതല്‍ 31 വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ പ്രതിനിധി സമ്മേളനം നടന്നത്.ചടങ്ങില്‍ ടി.വി.കമലാക്ഷന്‍,രാജേഷ് പാലങ്ങാട്ട്,യു.ഭവാനി,കെ.മാധവി,പി.വി.രവീന്ദ്രന്,കെ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."