റെയില്‍വേ സ്റ്റേഷന് പരിസരത്ത് വിഷപാമ്പുകള്‍ പെരുകുന്നു
തുറവൂര്‍: തീരദേശ റെയില്‍വേ പാതയിലെ എഴുപുന്ന റെയില്‍വേ സ്റ്റേഷന് പരിസരത്തു വിഷപാമ്പുകളുടെ ശല്യം വര്‍ധിക്കുന്നു. ഇവിടെ കുറ്റിക്കാടുകള്‍ വെട്ടിനീക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സ്റ്റേഷന് കെട്ടിടത്തിന്റെ ഇരുഭാഗത്തെയും പ്ലാറ്റ്ഫോമുകളുടെ പിന്‍ഭാഗമാണ് കാടുകയറിയത്. ഇവിടെ ഒരു വര്‍ഷത്തിനിടെ മുപ്പതോളം പേര്‍ക്ക് അണലി പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്റ്റേഷന് പരിസരത്തു വച്ച് പാമ്പുകടിയേറ്റാണ് എഴുപുന്ന ചിറേപറമ്പില്‍ രശ്മി (37) മരിച്ചത്. വിഷപാമ്പുകളുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ റെയില്‍വേ അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ആക്ഷേപങ്ങളുണ്ട്. മൂന്നാഴ്ച മുന്‍പ് റെയില്‍വേ പാളത്തില്‍ അണലിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
റെയില്‍വേ സ്റ്റേഷന് പരിസരത്തെ കുറ്റിക്കാടുകള്‍ വെട്ടിനീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."