ഫൈസലിന്റെ കുടുംബത്തിനുള്ള ബഹ്‌റൈന്‍ കെഎംസിസി പെന്‍ഷന്‍ ഫണ്ട് തുക സഹായ സമിതിക്ക് സമര്‍പ്പിച്ചു
മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ ഭാര്യക്ക് ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രവാസി വിധവാ പെന്‍ഷന്‍ ഫണ്ടിലെ പ്രഥമ ഘഡു നാട്ടിലെ സഹായ സമിതിക്ക് സമര്‍പ്പിച്ചു.
കൊടിഞ്ഞി മഹല്ല് ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസി!ഡന്റ് നൗഷാദ് മണ്ണിശ്ശേരി സഹായക സമിതി ചെയര്‍മാന്‍ പി.സി മുഹമ്മദ് ഹാജിക്ക് നല്‍കിയാണ് തുക കൈമാറിയത്.
ചടങ്ങില്‍ ബഹ്‌റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ ജന.സെക്രട്ടറി ഇ.പി. ഗഫൂര്‍, ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരി, ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ വിടി.സുബൈര്‍ തങ്ങള്‍ തിരൂരങ്ങാടി മണ്ഢലം മുസ്ലിംലീഗ് പ്രസി. സി. അബൂബക്കര്‍ ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, ഒടിയില്‍ പിച്ചു, കോമുക്കുട്ടി ഹാജി, പി കുഞ്ഞുട്ടി ഹാജി, യു. എ റസാഖ് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കെ.എം.സിസി നേതാക്കള്‍ ഫൈസലിന്റെ ഖബര്‍ സന്ദര്‍ശിച്ച ശേഷം സമൂഹ പ്രാര്‍ത്ഥന നടത്തിയാണ് തിരിച്ചു പോയത്.
ഖബര്‍ സിയാറത്തിനും കൂട്ടു പ്രാര്‍ഥനക്കും കൊടിഞ്ഞി പള്ളി ഖത്വീബ് ഹൈദരലി ഫൈസി നേതൃത്വം നല്‍കി. ബഹ്‌റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ കീഴില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രവാസി വിധവകള്‍ക്ക് കെ.എം.സിസി പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നുണ്ട്. ഈ സദുദ്യമത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ നേതാക്കളുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333748156.
ബഹ്‌റൈന്‍ കെ.എം.സിസി നേതാക്കള്‍ ഫൈസലിന്റെ ഖബറിടം സന്ദര്‍ശിച്ച് സിയാറത്ത് നടത്തുന്നു.[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."