HOME
DETAILS

പത്താന്‍കോട്ട് ആക്രമണം: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

ADVERTISEMENT
  
backup
December 19 2016 | 19:12 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-5

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണകേസില്‍ നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ റഊഫ് അസ്ഹര്‍ എന്നിവരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു.
ആക്രമണത്തിന്റെ ആസൂത്രകനായി മസൂദ് അസ്ഹറിനെ വിശേഷിപ്പിക്കുന്ന കുറ്റപത്രത്തില്‍ ഷാഹിദ് ലത്തീഫ്, കാശിഫ് ജാന്‍ എന്നിവരുടെ പേരുകളും പരമാര്‍ശിച്ചിട്ടുണ്ട്. നാലുപേരും ജെയ്‌ഷെ പ്രവര്‍ത്തകരാണെന്നും എല്ലാവരും പാകിസ്താനില്‍ നിന്നുള്ളവരാണെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) പ്രകാരം കേസെടുത്ത് നടപടി തുടങ്ങാന്‍ നേരത്തെ എന്‍.ഐ.എക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ പഞ്ചാബിലെ മൊഹാലി വിചാരണകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷിച്ച എന്‍.ഐ.എ കണ്ടെത്തിയ തെളിവുകള്‍, ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യപാക്കറ്റുകള്‍, ഭീകരര്‍ ഉപയോഗിച്ച കാറിനു സമീപത്തുവച്ചു കണ്ടെത്തിയ നോട്ട്, വയര്‍ലസ് ഫോണ്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എട്ടുസുരക്ഷാ ഭടന്‍മാര്‍ മരിച്ചിരുന്നു. ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ കാര്‍ റാഞ്ചിയെടുത്ത ശേഷം അക്രമികള്‍ അതീവസുരക്ഷയുള്ള വ്യോമസേനാ കേന്ദ്രത്തിന്റെ കോംപൗണ്ടിലേക്കു ഇടിച്ചുകേറ്റിയാണ് ആക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  4 hours ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  5 hours ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  5 hours ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  5 hours ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  6 hours ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  6 hours ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  7 hours ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  7 hours ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  7 hours ago