ഏറെ മുറവിളിക്കൂട്ടിയിട്ടും പാലമില്ല; നാട്ടുകാര്‍ പുഴയില്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നിര്‍മിച്ചു
തൊട്ടില്‍പ്പാലം: പാലം പണിയാന്‍ ഏറെകാലം മുറവിളിക്കൂട്ടിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പുഴയില്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നിര്‍മ്മിച്ചു. കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നീറ്റിക്കോട്ട പുഴയിലാണ് യാത്ര ദുരിതം പരിഹരിക്കാന്‍ പ്രദേശവാസികള്‍ക്ക് റോഡുണ്ടാക്കേണ്ടി വന്നത്.
പ്രായം ചെന്നവരെയും, ശരീര ശേഷി നഷ്ടപ്പെട്ടവരെയും ആശുപത്രിയിലും മറ്റും എത്തിക്കാന്‍ പുഴയില്‍ പാലമില്ലാത്തതിനാല്‍ ഇവര്‍ ഏറെ ദുരിതത്തിലായിരുന്നു. പാലം പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പുഴയില്‍ വെള്ളം വറ്റിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ശ്രമദാനത്തിലൂടെ റോഡ് നിര്‍മ്മിച്ചത്. വര്‍ഷകാലത്ത് ഏറെ പ്രയാസം സഹിച്ച് മുളപ്പാലത്തിലൂടെയാണ് ഇവര്‍ മറുകര പറ്റിയിരുന്നത്.
സ്കൂള്‍ വിദ്യാര്‍ഥികളും ഏറെ പ്രയാസത്തിലായിരുന്നു. ഇവിടെയുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ വര്‍ഷകാലത്ത് പുഴയ്ക്കക്കരെ ഒറ്റപ്പെട്ടു കഴിയേണ്ട സ്ഥിതിയുണ്ട്. സ്ഥലം എം.പി, എം.എല്‍.എ തുടങ്ങിയവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും പാലം പണിയാനുള്ള ഒരുനടപടിയുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."