മെട്രോ: സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ സമരപരിപാടികള്‍ ആരംഭിച്ചു
കാക്കനാട്: ചെമ്പ്മുക്ക് സെന്റ് മൈക്കിള്‍സ് പുതിയ ദേവാലയം നിര്‍മിക്കുന്നതിന് സമീപം മെട്രോ സ്റ്റേഷന് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചു. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും, ദേവാലയത്തിന്റെ ഇ ബ്ലോക്ക് സെക്രട്ടറിയുമായ സാബു ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഏകദിന കൂട്ട ഉപവാസം നടത്തി. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു.
മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നടപടി ആരാധനാ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇതില്‍ നിന്നും പിന്മാറി പ്രഖ്യാപിത നയം സ്വീകരിച്ച് സ്റ്റേഷന് മാറ്റി സ്ഥാപിക്കണമെന്നും ഷെറി ജെ.തോമസ് ആവശ്യപ്പെട്ടു. പാരിഷ് കൗണ്‍സില്‍ അംഗവും എ ബ്ലോക്ക് പ്രസിഡന്റുമായ മാര്ട്ടിന് കാത്തിരത്തുപറമ്പില് ഇളനീര് നല്കി ഉപവാസ സമരം അവസാനിപ്പിച്ചു.
കെ.എല്‍.സി.എ അതിരൂപത സെക്രട്ടറി ലോറന്‍സ്, വൈ. പ്രസിഡന്റ് ഹെന്‍ട്രി ഓസ്റ്റിന്‍, നഗരസഭ കൗണ്‍സിലര്‍മാരായ മേരി കുര്യന്, ജിജോ ചിങ്ങംതറ,ആന്റണി പരവര, പി.വി സന്തോഷ്, ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വിനര്‍ ബാബു ജോണ്‍, ആന്റണി ഇലഞ്ഞേരില്‍, സൈമണ്‍, ജോളി ഇല്ലിക്കപറമ്പില്‍, റോയ് പഴമ്പിള്ളി, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."