ഫിഷറീസ് മന്ത്രി മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുന്നില്ല: ബിന്ദുകൃഷ്ണ
കൊല്ലം: ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്ത് കയറ്റുമതി ചെയ്യുന്ന കൊല്ലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് മന്ത്രി ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്നു ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കേരളാ പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതൃ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു. ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകളില്‍ മത്സ്യബന്ധനയാനങ്ങള്‍ അടുപ്പിക്കാന്‍ കുറേക്കൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിപുലീകരിക്കണമെന്നും വനിതാ മത്സ്യ തൊഴിലാളികള്‍ക്ക് വിശ്രമിക്കുവാന്‍ പ്രത്യേക ഇരിപ്പിടവും ശുചിമുറികളും നിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
എ.സി ജോസ്, എന്‍ മരിയാന്, ജി യേശുദാസ്, വിമല ഫിലിപ്പ്, എഡ്ഗര്‍ സെബാസ്റ്റ്യന്‍, കെ സുഭഗന്‍, ഗ്രേസി എഡ്ഗര്‍, ഇ യോഹന്നാന്, ഡി രവിദാസ്, എസ് എഫ് യേശുദാസ്, വില്യം ജോര്‍ജ്ജ്, ബൈജു തോമസ്, ഹെന്‍ട്രി ജോര്‍ജ്, തടത്തില്‍ രാജു, ആര്ച്ചുബാള്ഡ്, ഫസലുദ്ദീന്‍ മയ്യനാട്, ബോബന് ഡിക്രൂസ്, സജി പ്ലാസിഡ്, സുധീശന്‍, സുബ്രഹ്മണ്യന്, അഗസ്റ്റിന് ലോറന്‍സ്, സിറില്‍ പത്രോസ്, ജോസഫ് തോബിയാസ്, അഴീക്കല്‍ ശശി, സാമുവല്‍ ജോസഫ്, യേശുദാസ് പത്രോസ്, നെപ്പോളിയന്, മേരിക്കുട്ടി, രമ്യാ മുത്തുനായകം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."