500 രൂപയുടെ നോട്ടെത്തിയിട്ടും പ്രതിസന്ധി: ചെക്കുകള്‍ മാറിയെടുന്നതിനും കാലതാമസം
കൊല്ലം: നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ ജില്ലയിലെ എ.ടി.എമ്മുകളില്‍ ചെറിയ നോട്ടുകളില്ലാത്തത് ഇടപാടുകാരെ വലയ്ക്കുന്നു. നോട്ട് നിരോധനത്തിനുശേഷം എ.ടി.എമ്മുകളില്‍ എത്തിയതില്‍ ഭൂരിഭാഗവും 2000, 100 രൂപകളുടെ നോട്ടുകളായിരുന്നു.
2,000 രൂപയുടെ നോട്ടുകള്‍ മാത്രം എ.ടി.എമ്മുകളിലൂടെ വിതരണം ചെയ്യുന്നതിനെതിരേ വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇന്നലെ 2000, 500 നോട്ടുകളായിരുന്നു ഭൂരിഭാഗം എ.ടി.എമ്മുകളിലും ഉണ്ടായിരുന്നത്. എന്നാല്‍ 100 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറച്ചു നിമിഷങ്ങള്‍ക്കകം തീരുകയായിരുന്നു. എന്നാല്‍ ജില്ലയിലെ പകുതിയോളം എ.ടി.എമ്മുകളിലും പണക്ഷാമം തുടരുകയാണ്.
ഞായറാഴ്ച അവധിയായിരുന്നതിനാല്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ എ.ടി.എമ്മുകളുടെയും ബാങ്കുകളുടെയും മുന്നില്‍ തിരക്കായിരുന്നു. മിക്ക എ.ടി.എമ്മുകളിലും ഉച്ചയ്ക്കു ശേഷം പണം തീര്‍ന്നു. അതിനിടെ, ബാങ്കുകളില്‍ നല്‍കുന്ന ചെക്കുകള്‍ പണമാക്കി ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."