സാമ്പത്തിക പ്രതിസന്ധിക്കിടെ സഊദി ബജറ്റ് വ്യാഴാഴ്ച: 20 ശതമാനം കമ്മി ബജറ്റെന്ന് നിഗമനം
റിയാദ്: 2017 വര്‍ഷത്തേക്കുള്ള രാജ്യത്തെ സാമ്പത്തിക ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന അസാധാരണ ക്യാബിനറ്റ് യോഗം ബജറ്റിന് അംഗീകാരം നല്‍കമെന്നും സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്ന എണ്ണ വില ആഗോള വിപണിയില്‍ ഇടിഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ബജറ്റ് കമ്മി 20 ശതമാനമായിരിക്കുമെന്നാണ് കരുതുന്നത്. 87 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്ന് കരുതുന്ന ബജറ്റില്‍ 18 ബില്യണ്‍ ഡോളര്‍ കമ്മിയായിരിക്കമെന്നാണ് നിഗമനം.
ബജറ്റിലെ വിശദാംശങ്ങള്‍ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും. കൂടാതെ വിവിധ മന്ത്രിമാരും തങ്ങളുടെ പദ്ധതികള്‍ വിശദീകരിക്കും. ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രാലയം റിപ്പോര്‍ട്ടിലെ സാങ്കേതികത്വം വിശദമാക്കുന്ന സന്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ബജറ്റാണ് ഈ ആഴ്ച അവതരിപ്പിക്കുന്നത്.
സഊദി വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവ പുതിയ ബജറ്റില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായുള്ള അടിസ്ഥാന മേഖല വളര്‍ച്ചക്ക് ആവശ്യമായ പദ്ധതികളും ബുയി വലുണ്ടാകും. വരുമാനത്തിന്റെ 73 ശതമാനം പെട്രോളിയം മേഖലയില്‍ നിന്നും ബാക്കി 27 ശതമാനം പെട്രോള്‍ ഇതര മേഖലയില്‍ നിന്നുമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തൊണ്ണൂറ് ശതമാനത്തോളം പെട്രോളിയം മേഖലയില്‍ നിന്നായിരുന്നു രാജ്യത്തിന്റെ വരുമാനം കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."