HOME
DETAILS

കയറ്റിറക്ക് തര്‍ക്കം പരിഹരിച്ചു; റേഷന്‍ വിതരണം സാധാരണനിലയിലേക്ക്

  
backup
December 20, 2016 | 6:41 PM

%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf

തിരുവനന്തപുരം: എഫ.്‌സി.ഐ ഡിപ്പോ തൊഴിലാളികളുടെ അട്ടിക്കൂലിസമരം ഒത്തുതീര്‍ന്നു. എഫ്.സി.ഐ ഡിപ്പോയില്‍നിന്ന് ധാന്യങ്ങള്‍ കയറ്റുന്നതിനുള്ള പരമാവധി കൂലി 750 രൂപയായി മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഡിപ്പോകളില്‍നിന്ന് റേഷന്‍ കടകളിലേക്ക് ചരക്ക് നീക്കുന്നതുസംബന്ധിച്ച് തൊഴിലാളികളുമായുണ്ടായ തര്‍ക്കം പരിഹരിക്കപ്പെട്ടു. ട്രേഡ് യൂനിയനുകളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ ചരക്കുനീക്കം പുനരാരംഭിച്ചു.

എഫ്.സി.ഐയിലെ ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം മന്ത്രിസഭായോഗത്തെ അറിയിച്ചു.

ചര്‍ച്ചയിലെ ധാരണകള്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിശ്ചയിച്ച യോഗം ഉപേക്ഷിച്ചു.

രണ്ടുദിവസത്തിനകം റേഷന്‍ സാധനങ്ങള്‍ ഡിപ്പോയില്‍നിന്ന് കടകളിലെത്തും. ഡിസംബറിലെ റേഷന്‍ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാവും. നിലവില്‍ 750 രൂപയില്‍ കുറവ് കൂലി നിലനില്‍ക്കുന്ന ഡിപ്പോകളില്‍ അത് തുടരും. 750 രൂപയില്‍ കൂടുതല്‍ കൂലി വാങ്ങുന്ന സ്ഥലങ്ങളില്‍ അത് 750ലേക്ക് നിജപ്പെടുത്തും. പലയിടത്തും 1500 രൂപ വരെ ഈടാക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുന്‍പ് മൊത്തവ്യാപാര ഏജന്‍സികളാണ് എഫ്.സി.ഐ ഡിപ്പോകളില്‍നിന്ന് അരി എടുത്ത് റേഷന്‍ കടകള്‍ക്ക് കൈമാറിയിരുന്നത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഏജന്‍സികള്‍ക്ക് പകരം സര്‍ക്കാരിനുവേണ്ടി ജില്ലാ സപ്ലൈ ഓഫിസര്‍മാരാണ് ഡിപ്പോകളില്‍നിന്ന് അരിയെടുക്കേണ്ടത്.

കഴിഞ്ഞ രണ്ടു മാസക്കാലമായി എഫ്.സി.ഐ ഡിപ്പോകളിലെ ചുമട്ടുതൊഴിലാളികളുടെ സമരംമൂലം ചില ഡിപ്പോകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കുന്നത് തടസപ്പെട്ടിരുന്നു. ലോഡ് ഒന്നിന് 1200 രൂപ വേണമെന്ന പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തോട് ഒടുവില്‍ തൊഴിലാളികള്‍ യോജിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  15 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  15 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  15 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  15 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  15 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  15 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  15 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  15 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  15 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  15 days ago