HOME
DETAILS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ജയത്തോടെ ലിവര്‍പൂള്‍ രണ്ടാമത്

  
backup
December 20 2016 | 18:12 PM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97-4

ലണ്ടന്‍: അവസാന നിമിഷത്തില്‍ നേടിയ ഒറ്റ ഗോളില്‍ എവര്‍ട്ടനെ വീഴ്ത്തി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 90 മിനുട്ടും പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഗോള്‍രഹിതമായി നിന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന പ്രതീതിയിലായിരുന്നു. എന്നാല്‍ ഇഞ്ച്വറിയായി ലഭിച്ച നാലു മിനുട്ടിന്റെ അവസാന സെക്കന്റില്‍ സാദിയോ മാനെ നേടിയ ഗോള്‍ ലിവര്‍പൂളിനു വിജയം സമ്മാനിച്ചു.
ജയത്തോടെ 37 പോയിന്റുകളുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്. 43 പോയിന്റുകളുമായി ചെല്‍സിയാണ് പട്ടികയില്‍ തലപ്പത്ത്. 36 പോയിന്റുകളുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത്. 34 പോയിന്റുമായി ആഴ്‌സണല്‍ നാലാമതും 33 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തും 30 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാമതും നില്‍ക്കുന്നു. സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അവര്‍ സെല്‍റ്റ വിഗോയെ കീഴടക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."