HOME
DETAILS

പെട്ര ക്വിറ്റോവയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി; മൂന്നു മാസത്തെ വിശ്രമമെന്ന് ഡോക്ടര്‍മാര്‍

  
backup
December 21 2016 | 02:12 AM

petra-kvitova-out-for-three-months-after-hand-surgery-following-knife-attack-akd

ടെന്നീസ് താരം പെട്ര ക്വിറ്റോവയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മോഷ്ടാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റതിനാലാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇടതു കൈക്ക് പരുക്കേറ്റ താരത്തിന് മൂന്നു മാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് പെട്ര ക്വിറ്റോവയുടെ വീട്ടിലെത്തിയ മോഷ്ടാവിന്റെ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ താരത്തിന് പരുക്കേറ്റത്.

2011ലും 2014ലും വിംബിള്‍ഡണും റിയോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ. ലോക റാങ്കിങ്ങില്‍ 11ാം റാങ്കുകാരിയായ താരത്തിന് ജനുവരിയില്‍ നടക്കുന്ന ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ഇതോടെ പങ്കെടുക്കാന്‍ കഴിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."