അഴിയൂരില്‍ സി.പി.എം-ലീഗ് സംഘര്‍ഷം: ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; മൂന്നുപേര്‍ക്ക് പരുക്ക്
വടകര: സി.പി.എം-ലീഗ് സംഘര്‍ഷത്തില്‍ അഴിയൂരില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ലീഗ് പ്രവര്‍ത്തകരായ അഴിയൂര്‍ ചുങ്കം സാജിദാ മന്‍സില്‍ സജ്‌നിദ് (25), അഴിയൂര്‍ ബെന്‍സിറാസില്‍ ആസ്യ റോഡില്‍ അന്‍സീര്‍(24), സി.പി.എം പ്രവര്‍ത്തകനായ അഴിയൂര്‍ കോട്ടിക്കൊല്ലന്റവിടെ ഷാഫി(28) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അഴിയൂര്‍ ഹൈസ്‌കൂളിന് സമീപം ചുമരെഴുതുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. സി.പി.എം പ്രവര്‍ത്തകനായ ഷാഫി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്് രാത്രി ലീഗ് പ്രവര്‍ത്തകരെ മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. സജ്‌നിദിന് കൈക്കും കാലിനുമാണ് വെട്ടേറ്റത്. അന്‍സാറിന് ഇരുമ്പ് പൈപ്പ് കൊണ്ട് അടിയേറ്റു. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ സജ്‌നിദിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സി.പി.എം പ്രവര്‍ത്തകനായ ഷാഫി മാഹി ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലാചരിച്ചു. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. മുസ്‌ലിംലീഗ് നേതാക്കളായ ഉമ്മര്‍ പാണ്ടികശാല, ടി.വി ഇബ്രാഹിം എം.എല്‍.എ, പി.കെ ഫിറോസ്, പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, എ.കെ അബ്ദുസമദ്, നിഷാദ് കെ. സലിം തുടങ്ങിയവര്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അഴിയൂരില്‍ ലീഗ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ പിടികൂടണമെന്ന്് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പൊലിസ് സഹായത്തോടെ അഴിയൂരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ലീഗ് നേതാവിന്റെ വീട് ബോംബെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലിസിനായിട്ടില്ല. ഇത്തരത്തിലുള്ള പൊലിസിന്റെ സമീപനം അക്രമികള്‍ക്ക് ആക്കം കൂട്ടുകയാണ്.
യോഗത്തില്‍ കെ. അന്‍വര്‍ ഹാജി അധ്യക്ഷനായി. പുത്തൂര്‍ അസീസ്, എ.ടി ശ്രീധരന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, പ്രദീപ് ചോമ്പാല, വി.പി ജയന്‍, ഇസ്മായില്‍ മാളിയേക്കല്‍, കെ.പി.എ ലത്തീഫ്, കെ.പി രവീന്ദ്രന്‍, കാസിം നെല്ലോളി, കൈപ്പാട്ട് ശ്രീധരന്‍, ഹാരിസ് മുക്കാളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."