റോഡ് നിര്‍മിക്കാമെന്ന് ബി.പി.സി.എല്‍: എരൂര്‍- പൊന്നുരുന്നി റോഡിന് ചിറക് മുളക്കുന്നു
മരട്: പൊന്നുരുന്നി റിഫൈനറി പൈപ്പ് ലൈനിന് സമീപത്ത് കൂടി ഒരു റോഡ് എന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നത്തിന് ചിറക് മുളക്കുന്നു. എം.എല്‍.എ പി.ടി തോമസ് സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തി. നിര്‍ദിഷ്ട സ്ഥലത്ത് കൂടി കടന്നു പോകുന്ന കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചാല്‍ കാനയുംറോഡും നിര്‍മ്മിക്കാന്‍ ബി.പി.സി.എല്‍ സഹകരിക്കാമെന്നും അറിയിച്ചു. ബി.പി.സി.എല്ലിന്റെ സഹകരണവും, പി.ടി.തോമസിന്റെ ക്രിയാത്മക ഇടപെടലും കൂടിയായതോടെയാണ് പ്രദേശവാസികളുടെ ചിരകാല സ്വപ്നത്തിന് പ്രതീക്ഷ കൈവന്നത്.
എരൂര്‍ മുതല്‍ പൊന്നുരുന്നി കുഞ്ഞന്‍ ബാവ റോഡ് (കതൃക്കടവ് റയില്‍വെ സര്‍വീസ് സ്റ്റേഷന്) വരെ 1990 ല്‍ ബി.പി.സി.എല്‍ റോഡിനായി അക്വിസേഷന്‍ നടത്തിയപ്പോള്‍ ഈ ആവശ്യം മുന്നില്‍ കണ്ട് സമാന്തരമായി മറ്റൊരു റോഡിനു കൂടി സ്ഥലം വകയിരുത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കൊച്ചി കോര്പ്പറേഷന്, കെ.എസ്.ഇ.ബി, ബി.എസ്സ്. എന്‍.എല്‍, പി.ഡബ്ലിയു.ഡി, ദേശീയപാത അതോറിട്ടി, റയില്‍വെ, ബി.പി.സി.എല്‍ എന്നീ വിഭാഗങ്ങളുടെ ക്രിയാത്മക സഹകരണത്തോടെ റോഡ് നിര്‍മാണം ആറ് മാസത്തിനകം തന്നെ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഡിവിഷന് കൗണ്‍സിലര്‍ രാജീവ് ചന്ദ്രശേഖരന്, കോണ്‍ഗ്രസ്സ് വൈറ്റില മണ്ഡലം പ്രസിഡണ്ട് എം.എസ് സെബാസ്റ്റ്യന്‍, ലാല്‍സലാം റസി. അസോസിയേഷന് സെക്രട്ടറി പി.ജി ജയമോഹന്, പൊന്നുരുന്നി രാജീവ് മേനോന് എന്നിവര്‍ സ്ഥലത്ത് പരിശോധനയ്ക്കെത്തിയ എം.എല്‍.എ.പി.ടി.തോമസിനോട് റോഡിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും കറിച്ച് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."