അസ്അദിയ്യ സമ്മേളനം: വാഹന പ്രചാരണ ജാഥ ഇന്ന് സമാപിക്കും
കണ്ണൂര്‍: ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യയുടെ സില്‍വര്‍ ജൂബിലി ഏഴാം സനദ്ദാന മഹാസമ്മേളന പ്രചാരണാര്‍ഥം വാഹന പ്രചാരണ ജാഥയുടെ രണ്ടാം ദിനം ദക്ഷിണമേഖലാ ജാഥ പെരിങ്ങത്തൂര്‍ മഖാം സിയാറത്തോടെ ആരംഭിച്ചു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അസ്അദിയ്യ ദുബായ് കമ്മിറ്റി പ്രസിഡന്റ് റസാഖ് പാനൂര്‍ അധ്യക്ഷനായി. പാനൂര്‍, ചെമ്പാട്, ന്യൂമാഹി, തലശ്ശേരി, മീത്തല്‍ പീടിക, എടക്കാട്, കാടാച്ചിറ, മമ്പറം, കിണവക്കല്‍, കൂത്തുപറമ്പ്, ചിറ്റാരിപ്പറമ്പ, കണ്ണവം, കാക്കയങ്ങാട് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ അഹ്മദ് തേര്‍ളായി നന്ദി പറഞ്ഞു. കെ മുഹമ്മദ് ഷരീഫ് ബാഖവി, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, പി.പി മുഹമ്മദ് കുഞ്ഞി അരിയില്‍, സത്താര്‍ വളക്കൈ, സലീം എടക്കാട്, കൊതേരി മുഹമ്മദ് ഫൈസി, ഇസുദ്ദീന്‍ പൊതുവാച്ചേരി സംസാരിച്ചു. ഇരിട്ടിയില്‍ സമാപന സമ്മേളനം സമസ്ത സെക്രട്ടറി കെ.ടി അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ഹമീദ് ദാരിമി കീഴൂര്‍ അധ്യക്ഷനായി.
ഉത്തരമേഖലാ ജാഥ പുളിങ്ങോം മഖാം സിയാറത്തോടു കൂടി ആരംഭിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മലയമ്മ അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. അസ്അദിയ്യ ജനറല്‍ സെക്രട്ടറി എസ്.കെ ഹംസ ഹാജി അധ്യക്ഷനായി. പാടിച്ചാല്‍, കാങ്കോല്‍, എട്ടിക്കുളം, പാലക്കോട്, മുട്ടം, മൊട്ടാമ്പ്രം, മാട്ടൂല്‍ തങ്ങള്‍ പള്ളി, മാട്ടൂല്‍ സൗത്ത്, മടക്കര, കണ്ണപുരം, ചെറുകുന്ന് തറ, പള്ളിക്കര, പഴയങ്ങാടി ബസ്സ്റ്റാന്റ്, കുഞ്ഞിമംഗലം, പിലാത്തറ, മാതമംഗലം, ആലക്കാട് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നന്ദി പറഞ്ഞു. അബ്ദുസ്സമദ് മുട്ടം, അബ്ദുല്‍ ഫത്താഹ് ദാരിമി, അഷ്‌റഫ് ബംഗാളി മുഹല്ല, അബ്ദുസ്സലാം ഇരിക്കൂര്‍, ഇബ്‌നു ആദം, ബഷീര്‍ അസ്അദി നമ്പ്രം, ഇസ്ഹാഖ് അസ്അദി, അഫ്‌സല്‍ രാമന്തളി, മുസ്തഫ കൊട്ടില, ഷമീര്‍ അസ്അദി, സുബൈര്‍ ഉരുവച്ചാല്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ജാഥ തിരുവട്ടൂരില്‍ സമാപിച്ചു. അബ്ദുസ്സമദ് മുട്ടം ഉദ്ഘാടനം ചെയ്തു. രണ്ട് ജാഥകളും ഇന്നു വൈകുന്നേരം 6.30ന് കക്കാട് സമാപിക്കും. സയ്യിദ് അസ്‌ലം അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം മൗലവി മടക്കിമല അധ്യക്ഷനാകും. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, ഹാഷിം അരിയില്‍ പ്രഭാഷണം നടത്തും.
ജാഥാ റൂട്ട്: ഉത്തരമേഖല 9.00: ചാവശ്ശേരി, 9.30: ശിവ പുരം, 10.00: മട്ടന്നൂര്‍, 10.30: അഞ്ചരക്കണ്ടി, 11.00: ചക്കരക്കല്‍, 12.00: കാഞ്ഞിരോട്, 12.30: കച്ചേരി പറമ്പ്, 1.00: മുണ്ടേരി, 2.00: മാണിയൂര്‍ കുണ്ടലക്കണ്ടി, 2.30: പാലത്തുങ്കര, 3.00: മയ്യില്‍, 3.30: കമ്പില്‍, 4.00: ചേലരിമുക്ക്, 4.30: തക്കാളി പീടിക, 5.00: വാരം, 6.00: കക്കാട്.
ദക്ഷിണമേഖല: 9.00: ബ്ലാത്തൂര്‍, 9.30: ഇരിക്കൂര്‍, 10.00: പെരുവളത്തുപറമ്പ്, 10.30: ശ്രീകണ്ഠപുരം, 11.00: കരുവഞ്ചാല്‍, 12.00: ചപ്പാരപ്പടവ്, 12.30: എളമ്പേരം പാറ, 1.00: മന്ന, 1.30: പൊക്കുണ്ട്, 2.00: വളക്കൈ, 2.30: തളിപ്പറമ്പ് ഹൈവേ, 3.00: മൂക്കുന്ന്, 3.30: കൊട്ടില, 4.00: അരിയില്‍, 4.30: പാപ്പിനിശ്ശേരി ഗേറ്റ്, 5.00: പൂതപ്പാറ, 5.30: പുതിയതെരു, 5.45: തെക്കിബസാര്‍, 6.00: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ്, 6.30: സിറ്റി, 6.45: കക്കാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."