HOME
DETAILS
MAL
'ഇരുചക്ര വാഹനക്കാരോട് പൊലിസ് നീതിപൂര്‍വം പെരുമാറണം'
backup
December 21 2016 | 08:12 AM
കാസര്‍കോട്: പരിശോധനയുടെ പേരില്‍ ഇരുചക്രവാഹന യാത്രക്കാരെ അന്യായമായി തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കുന്ന പൊലിസ് നടപടിയില്‍ ജില്ലാ ടൂ വീലേഴ്സ് അസോസിയേഷന് യോഗം പ്രതിഷേധം രേഖപ്പെടുത്തി. രാത്രി എട്ടു കഴിഞ്ഞാല്‍ ഗ്രാമങ്ങളിലേക്കു പോകുന്ന എല്ലാ ബൈക്ക് യാത്രക്കാരേയും തടഞ്ഞു നിര്‍ത്തി ക്രിമിനലുകളോടെന്ന പോലെ പെരുമാറുകയാണെന്നും പൊലിസുകാരുടെ ഈ നിലപാട് മാറ്റണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
അസോസിയേഷന് മുന്‍ പ്രസിഡന്റ് കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.
സെക്രട്ടറി നാഗേശ ഷെട്ടി, ബി.കെ മാഹിന്‍, അബ്ദുല്‍ റഹ്മാന് ഹാജി, രാമറായ മല്യ, ശാഫി തെരുവത്ത്, ഉസ്മാന് കടവത്ത്, നവീന്‍ ചന്ദ്ര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."