എന്ന് അവസാനിക്കും ഈ ക്യു..?
ചെറുവത്തൂര്‍: നോട്ടു നിരോധനം നിലവില്‍ വന്നു രണ്ടു മാസം തികയുമ്പോഴും ക്യൂവില്‍ നിന്നു മാറാനാകാതെ ജനം. അത്യാവശ്യകാര്യങ്ങള്‍ക്കുള്ള പണത്തിനായി ബാങ്കുകള്‍ക്കു മുന്നിലും എ.ടി.എമ്മുകള്‍ക്കു മുന്നിലും ക്യൂവില്‍ നിന്നു തളരുകയാണു ജനം. അക്കൗണ്ടില്‍ നിന്നു ഒരാഴ്ചയില്‍ പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുകയായ 24000 രൂപ ലഭിക്കണമെങ്കില്‍ ഒരു ദിവസത്തെ അധ്വാനം വേണം.
അതിരാവിലെയെത്തി ക്യൂവില്‍ ഇടംപിടിക്കണം. രണ്ടോ മൂന്നോ മണിക്കൂര്‍ നീളുന്ന കാത്തിരിപ്പിനൊടുവില്‍ പത്തുമണിക്കാണു ബാങ്ക് അധികൃതര്‍ ടോക്കണ്‍ വിതരണം തുടങ്ങുക. ടോക്കണ്‍ ലഭിച്ചുകഴിഞ്ഞാല്‍ ഊഴവും കാത്ത് ബാങ്കിനുള്ളില്‍ മണിക്കൂറുകള്‍ പിന്നെയും ഇരിക്കണം. പണം കുറവാണെന്നും ടോക്കണ്‍ ലഭിച്ചുവെന്നു കരുതി പണം കിട്ടണമെന്നില്ല എന്ന ബാങ്ക് അധികൃതരുടെ നിര്‍ദേശം ഇടയ്ക്കിടെ വരും. തൊഴിലിടങ്ങളില്‍ നിന്ന് അവധിയെടുത്താണു ഭൂരിഭാഗം പേരും ബാങ്കുകളില്‍ എത്തുന്നത്. ഭൂരിഭാഗം എ.ടി.എമ്മുകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പണമുള്ളിടത്തു നിന്നു രണ്ടായിരം രൂപയുടെ നോട്ടുമാത്രമേ ഇപ്പോഴും ലഭിക്കുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."