സ്ത്രീ ജീവിതത്തിന്റെ ഭിന്നഭാവങ്ങളുമായി ഇര്‍ഫാനയും സെലിയയും
തിരൂര്‍: വാരാണസിയിലെ നിര്‍മാണ്‍ കലാകേന്ദ്രത്തിന്റെ ആഭിമുഖത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഇര്‍ഫാന മജുംദാറും ഫ്രഞ്ചുകലാകാരി സെലിയ ഡുഫോര്‍നെറ്റും മലയാള സര്‍വകലാശാലയില്‍ ഒരുക്കിയ രംഗാവതരണങ്ങള്‍ വേറിട്ട അനുഭവമായി. മൈമിങ്, പപ്പറ്ററി, ക്ലൗണ്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇവര്‍ അവതരിപ്പിച്ച 'ദി ഹീറോ', 'ദി ആപ്പിള്‍ ആന്‍ഡ് റിങ് എന്നീ രംഗാവതരണങ്ങള്‍ തിയറ്റര്‍ രംഗത്തെ പുതിയ പരീക്ഷണങ്ങളായിരുന്നു.
ഭോജ്പുരി നാടോടി സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയ ഇര്‍ഫാന സ്ത്രീ ജീവിതത്തിന്റെ ഭിന്നഭാവങ്ങളെ അരങ്ങിലെത്തിച്ചു. ഭൂമികുലക്കത്തിനു സാക്ഷിയായ വയോധികയുമായുള്ള സംഭാഷണത്തിലൂടെയും വിവാഹിതയായി രാജകീയ പ്രൗഢിയോടെ ഭര്‍തൃഗൃഹത്തിലേക്ക് യാത്രയാകുന്ന സ്ത്രീയിലൂടെയും കരുത്തുറ്റ ഭരണാധികാരിയായിത്തീരുന്ന രാജകുമാരിയിലൂടെയും സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ അവര്‍ സോളോ പെര്‍ഫോമന്‍സിലൂടെ ദൃശ്യവത്കരിച്ചു. തുടര്‍ന്ന് അരങ്ങിലെത്തിയ സെലിയ ഡുഫോര്‍നെറ്റ് പ്രേതകഥകളിലെ സ്‌നോവൈറ്റ് എന്ന കഥാപാത്രത്തിലൂടെ അധികാരപ്രയോഗങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് പ്രേക്ഷകരോട് പറഞ്ഞത്.
ഇര്‍ഫാന മജുംദാര്‍ സംവിധാനം ചെയ്ത 'ചില്‍ഡ്രന്‍സ് പ്ലെയിങ് ഗോഡ്‌സ് ' എന്ന ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിച്ചു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. മധു ഇറവങ്കര അധ്യക്ഷനായി. ഡോ. സുധീര്‍ എസ്. ഷാ, ഡോ. രോഷ്‌നി സ്വപ്‌ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."