റബര്‍ കൃഷിയിടങ്ങളില്‍ ഇടകൃഷി ചെയ്യാന്‍ കൃഷിവകുപ്പ്
തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്ക് തുണയായി കൃഷി വകുപ്പ്. റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് കൃഷിയിടങ്ങളില്‍ ജൈവ പച്ചക്കറി ഇട കൃഷി ചെയ്യാന്‍ കൃഷി വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് റബ്ബര്‍ ബോര്‍ഡുമായി കൃഷി വകുപ്പ് ചര്‍ച്ചകള്‍ നടത്തി.റബര്‍ ബോര്‍ഡിനു കീഴിലുള്ള 900ത്തിലധികം വരുന്ന മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളെ സംയോജിപ്പിച്ചാണ് ജൈവ പച്ചക്കറി കൃഷിയ്ക്ക് കൃഷി വകുപ്പ് ഒരുങ്ങുന്നത്.
50,000 ഹെക്ടര്‍ പ്രദേശത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ഉള്ള സ്ഥലത്താണ് കൃഷി. കോട്ടയത്ത് ആരംഭിക്കുന്ന ആഗ്രോപാര്‍ക്കില്‍ റബര്‍ ബോര്‍ഡിനേയും പങ്കാളിയാക്കിയിട്ടുണ്ട്. 228 വന്‍കിട റബര്‍ എസ്‌റ്റേറ്റുകളുമായും സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചകള്‍ നടത്തും. അവര്‍ കൃഷി ചെയ്യാന്‍ സന്നദ്ധമായാല്‍ അവിടെയും ജൈവ പച്ചക്കറി കൃഷി നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.
കൂടാതെ റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് റബര്‍ ഉല്‍പന്നങ്ങള്‍ ഇവിടെ തന്നെ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാളികേര കര്‍ഷകരുടെ കുടിശികയായ 77 കോടിയില്‍ 35 കോടി നല്‍കിയെന്നും ബാക്കി തുക അടുത്ത മാസം തന്നെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."