ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തി
ഫ്ളോറിഡ: കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയിലെ അങ്കാറയിലും ജര്‍മനിയിലെ ബെര്‍ലിനിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫ്ളിനുമായി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ചയാണ് തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ ജി. കാര്‍ലോവിനെ തുര്‍ക്കി പൊലിസുകാരന് വെടിവച്ചു കൊന്നത്. കഴിഞ്ഞ ദിവസം ബെര്‍ലിനിലെ ക്രിസ്മസ് കമ്പോളത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയും ആക്രമണമുണ്ടായി.
ഇരു സംഭവത്തെയും അപലപിച്ച ട്രംപ് രണ്ടിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക തീവ്രവാദികളാണെന്നും ആരോപിച്ചു. റഷ്യന്‍ അംബാസഡറുടെ കൊലപാതകം എല്ലാവിധ നാഗരിക നിയമക്രമത്തിന്റെയും ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൃത്യം നടത്തിയത് റാഡിക്കല്‍ ഇസ്ലാമിക തീവ്രവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.
ഐ.എസും ഇതര ഇസ്ലാമിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് തങ്ങളുടെ നാടുകളിലെ ക്രിസ്ത്യന്‍ വിശ്വാസികളെ നിരന്തരമായി കൊലചെയ്യുകയാണ്. ഇത് അവരുടെ ആഗോള ജിഹാദിന്റെ ഭാഗമാണ്-ബെര്‍ലിന്‍ സംഭവത്തെ കുറിച്ച് ട്രംപ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."