അലെപ്പോയുടെ 'ട്വിറ്റര്‍ ഗേള്‍' ഉര്‍ദുഗാനെ കണ്ടു
ഇസ്താംബൂള്‍: ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയിലെ അലെപ്പോയില്‍നിന്ന് ട്വിറ്ററില്‍ ലോകത്തോട് സംസാരിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരി ബനാ അലാബിദ് തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ സമുച്ചയത്തില്‍ ബനായും ബനായുടെ ചെറിയ സഹോദരനും റജബ് ത്വയ്യിബ് ഉര്‍ദുഗാനെ കണ്ട വാര്‍ത്ത ബനാ തന്നെ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ഉര്‍ദുഗാനെ കാണാനായതില്‍ വളരെയേറെ സന്തോഷമുണ്ടെന്നാണ് ഉര്ദുഗാനോടൊപ്പമുള്ള ചിത്രത്തോടൊപ്പം ബനാ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അലെപ്പോയിലെ ദുരിതജീവിതത്തെ കുറിച്ചുള്ള ട്വീറ്റുകള്‍ കൊണ്ട് ഇതിനകം തന്നെ ലോകശ്രദ്ധ നേടിയ ബനാ, കിഴക്കന്‍ അലപ്പോയില്‍നിന്നു കുടുംബത്തോടൊപ്പം നാടുവിട്ടതായി 19ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. തുടര്‍ന്ന് അവരെ കണ്ടെത്താന്‍ ഉര്ദുഗാന് പ്രത്യേക പ്രതിനിധിയെ അയക്കുകയായിരുന്നു. ബനായെയും സഹോദരനെയും മടിയിലിരിത്തിയുള്ള ചിത്രം ഉര്ദുഗാന് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."