കണ്ണൂര്‍ യൂനിവേഴ്സിറ്റി അറിയിപ്പുകള്- 22-12-2016
പരീക്ഷാതീയതി
സര്‍വകലാശാലയുടെ ഫൈനല്‍ ബി.ഡി.എസ്. പാര്‍ട്ട്-രണ്ട് (സപ്ലിമെന്ററി - ഡിസംബര്‍ 2016) ഡിഗ്രി പരീക്ഷ ജനുവരി 9ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഡിസംബര്‍ 27 വരെയും 130 രൂപ പിഴയോടെ ഡിസംബര്‍ 29 വരെയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ ഡിസംബര്‍ 31നകം സര്‍വകലാശാലയില്‍ എത്തിക്കണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് - നവംബര്‍ 2015) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍.
കോണ്ടാക്ട് ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും, മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ കോണ്ടാക്ട് ക്ലാസുകള്‍ ഡിസംബര്‍ 24ാം തീയതി താഴെ പറയുന്ന സെന്ററുകളില്‍ നടത്തും.
എസ്.എന്‍ കോളജ് കണ്ണൂര്‍ -രണ്ടാം വര്‍ഷ ബി കോം, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, രണ്ടാം വര്‍ഷ ബി.സി.എ, ഇന്‍ഫൊര്‍മാറ്റിക്സ് ഫോര്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, രണ്ടാം വര്‍ഷ ബി.എസ്സി മാത്സ് സ്, ഇന്‍ഫോര്‍മാറ്റിക്സ് ഫോര്‍ മാത്തമാറ്റിക്സ്, രണ്ടാം വര്‍ഷ ബി എ ഇക്കണോമിക്സ്, കൊളോണലിസം ആന്റ് നേഷണലിസം ഇന്‍ ബി.എ സോഷ്യോളജി, മോഡേണ്‍ ഇന്ത്യ രണ്ടാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ഇന്ത്യന്‍ ഗവണ്മെന്റ് ആന്റ് പൊളിറ്റിക്സ്
എന്‍.എ.എസ്. കോളജ,് കാഞ്ഞങ്ങാട് - രണ്ടാം വര്‍ഷ ബി.എ ഇക്കണോമിക്സ് മെത്തഡോളജി ഓഫ് സോഷ്യല്‍ സയന്‍സ് വിത്ത് സ്പെഷല്‍ റഫറന്‍സ് ടു ഇക്കണോമിക്സ്, രണ്ടാം വര്‍ഷ ബി.എസ്സി മാത്സ്, പ്രോബബിലിറ്റി ഡിസ്ട്രിബ്യുഷന്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫറന്‍സ്, മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി മെത്തഡോളജി ആന്റ് പര്സ്പക്റ്റീവ് ഓഫ് സോഷ്യല്‍ സയന്‍സ് മൂന്നാം വര്‍ഷ ബി.ബി.എ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് ആന്റ് കാപിറ്റല്‍.
മാനന്തവാടി ഗവ: കോളജ്- രണ്ടാംവര്‍ഷ ബി.എ ഇക്കണോമിക്സ് മെത്തഡോളജി ഓഫ് സോഷ്യല്‍ സയന്‍സ് വിത്ത് സ്പെഷല്‍ റഫറന്‍സ് ടു ഇക്കണോമിക്സ്, രണ്ടാം വര്‍ഷ ബി.കോം ബിസിനസ് ലോ, മൂന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് ട്രാന്സ്ലേഷന് സ്റ്റഡീസ്, മൂന്നാം വര്‍ഷ ബി.എ മലയാളം ആത്മകഥ, ജീവചരിത്രം, സഞ്ചാര സാഹിത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."