HOME
DETAILS

എം.ജി യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 22-12-2016

  
backup
December 21 2016 | 19:12 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%b1-4

അപേക്ഷാ തീയതി

നാലാംവര്‍ഷ ബി.എസ്‌സി. എം.എല്‍.ടി (2012 അഡ്മിഷന്‍, റഗുലര്‍ 2008-2011 അഡ്മിഷന്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 2017 ജനുവരി 25ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി 3 വരെയും 50 രൂപാ പിഴയോടെ 4 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 7 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിന്് 20 രൂപ സി.വി കാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ (ക്രിമിനോളജി) എല്‍.എല്‍.ബി(ഓണേഴ്‌സ്) ഡിഗ്രി (2015ന് മുന്‍പുള്ള അഡ്മിഷന്‍) പരീക്ഷകള്‍ 2017 ജനുവരി 27ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി 3 വരെയും 50 രൂപാ പിഴയോടെ 4 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 6 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഒരു പേപ്പറിന് 20രൂപ വീതം (പരമാവധി 100 രൂപ) സി.വി കാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമെ അടക്കണം.

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ഗ്രാജ്വേറ്റ് (സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, മേഴ്‌സി ചാന്‍സ് - 2013 മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ 2017 ജനുവരി 10 ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം, എം.എം.എച്ച്, എം.സി.ജെ, എംഎസ്.ഡബ്ല്യൂ, എം.ടി.എ (സി.എസ്.എസ് 2015 അഡ്മിഷന്‍-റഗുലര്‍2012 അഡ്മിഷന്‍ , ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 2017 ജനുവരി 4 ന് ആരംഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

തൃപ്പൂണിത്തുറ - ആര്‍.എല്‍.വി കോളജിലെ ബി.എ.മ്യൂസിക് വോക്കല്‍(സി.ബി.സി.എസ്.എസ് റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) 5, 3, സെമസ്റ്ററുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2017 ജനുവരി 3 മുതല്‍ 6 വരെയും, 16 മുതല്‍ 19 വരെയും കോനേളജില്‍ വച്ച് നടത്തും.
എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി.എ.മ്യൂസിക് വോക്കല്‍ (സി.ബി.സി.എസ്.എസ് റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2017 ജനുവരി 9 മുതല്‍ 12 വരെ കോളജില്‍ വച്ച് നടത്തും.

പരീക്ഷാഫലം

2015 ഡിസംബര്‍, 2016 ജൂണ്‍ മാസങ്ങളില്‍ നടന്ന മൂന്ന,് നാല് സെമസ്റ്റര്‍ എം.എസ്‌സി. ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി സി.എസ്.എസ് (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.

സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 2017 ജനുവരി 3 വരെ സ്വീകരിക്കും.
2016 ഏപ്രില്‍-മയ് മാസങ്ങളില്‍ നടന്ന ബി.കോം ഓഫ് കാംപസ് സപ്ലിമെന്ററി പാര്‍ട്ട്-3(ആന്വല്‍ സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 2017 ജനുവരി 4 വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ സിറിയക് (പി.ജി.സി.എസ്.എസ്-റഗുലര്‍, ബറ്റര്‍മെന്റ്, സപ്ലിമെന്ററി, 2012 ന് മുന്‍പുള്ള നോണ്‍ സി.എസ്.എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 2017 ജനുവരി 4 വരെ സ്വീകരിക്കും.

2016 ഏപ്രിലില്‍ നടത്തിയ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ്‌സി ഐ.ടി & സി.സി (ഓഫ് കാമ്പസ്-റഗുലര്‍, സപ്ലിമെന്ററി ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 2017 ജനുവരി 4 വരെ സ്വീകരിക്കും.

ക്രിസ്മസ് അവധി

പഠനവകുപ്പുകളും അഫിലിയേറ്റഡ് കോളജുകളും ക്രിസ്മസ് അവധിക്കായി ഡിസംബര്‍ 23 ന് വൈകുന്നേരം അടക്കുന്നതും 2017 ജനുവരി 3 ന് തുറക്കുന്നതുമാണ്.

ഡവലപ്‌മെന്റ് പ്രോഗ്രാം

കോളജ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെയും, സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ്, യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപറേഷന്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികോളജ് അധ്യാപകര്‍ക്കായി ഇ-ലേണിംഗ് ആന്റ് ഇ-കണ്ടന്റ് ഡവലപ്‌മെന്റില്‍ രണ്ടാഴ്ചത്തെ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം 2017, ജനുവരി 16 മുതല്‍ 31 വരെ നടത്തുന്നു. ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ നടത്തുന്നതിനാവശ്യമായ വിവിധങ്ങളായ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്ക്‌ഷോപ്പില്‍ പഠിതാവിന്റെ വിഷയത്തില്‍ ഇ-കണ്ടന്റ് രൂപീകരിക്കുന്നതിനാവശ്യമായ പരിശീലനവും നല്‍കുന്നു.

താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിനു മുന്‍പ് അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0481-2731013.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago