'തിരുവനന്തപുരം ഇനി ഇങ്ങോട്ടു വരും'
ഒരു ബ്ലോക്കില്‍ സംവിധാനം ഒരുക്കാന്‍ 15 ലക്ഷം രൂപയാണ് ചെലവു വരുന്നത്
രാജപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഇനി മുതല്‍ അതതു ജില്ലകളില്‍ ഇരുന്നു തന്നെ സംസ്ഥാന തല യോഗങ്ങളില്‍ ഹാജരാകാം. ബ്ലോക്ക് പഞ്ചായത്തുകളെ തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫിസുമായുമായി ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം നിലവില്‍ വന്നതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കു നിവേദനങ്ങളുമായി ജനപ്രതിനിധികള്‍ക്ക് ഇനി തിരുവനന്തപുരത്ത് പോകേണ്ട കാര്യം ഇല്ല.
ഇതിനു പകരം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളില്‍ പ്രത്യേകം തയാറാക്കിയ വെര്‍ച്വല്‍ ക്ലാസ് മുറികളിലിരുന്നു തിരുവനന്തപുരവുമായി ബന്ധപ്പെടാം. ജനപ്രതിനിധികളുടെ യോഗങ്ങള്‍ മന്ത്രി വിളിച്ചു ചേര്‍ക്കുമ്പോള്‍ ഈ ക്ലാസ് റൂമിലിരുന്ന് അതതു ജില്ലകളിലെ അംഗങ്ങള്‍ക്ക് പങ്കാളികള്‍ ആകാം.
തിരുവനന്തപുരം യാത്രയും വിലയേറിയ സമയവും ലാഭിക്കാം എന്ന സൗകര്യവും പുതിയ സംവിധാനം കൊണ്ടുണ്ടാകും. പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപെടുത്താം. ഏഴ് കോടി രൂപ ചെലവിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ഒരു ജില്ലയില്‍ രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലാണ് വെര്‍ച്വല്‍ സംവിധാനം വരുന്നത്. ഒരു ബ്ലോക്കില്‍ സംവിധാനം ഒരുക്കാന്‍ 15 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. നാല് റിസോഴ്‌സ് കേന്ദ്രങ്ങള്‍ ഉള്‍പെടെ 32 വെര്‍ച്വല്‍ ക്ലാസ് മുറികളാണ് സംസ്ഥാനത്ത് ഉള്ളത്. ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകളിലാണ് വീഡിയോ കോണ്‍ഫറസിങ്ങ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."