HOME
DETAILS

പട്ടുവസ്ത്രങ്ങളുടെ പ്രദര്‍ശന-വിപണനം: സില്‍കോ ഫെസ്റ്റിന് തുടക്കമായി

  
backup
December 22 2016 | 07:12 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6

 

പാലക്കാട്: പരിശുദ്ധ പട്ട് വസ്ത്ര ശേഖരത്തിന്റെ പ്രദര്‍ശനവും വിപണനവുമായി കോട്ട മൈതാനത്തിനടുത്ത ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഡിസംബര്‍ 24 വരെ നീളുന്ന സില്‍കോ ഫെസ്റ്റിന് തുടക്കമായി. ജില്ലാ മള്‍ബറി കൊക്കൂണ്‍ ഉത്പാദക സഹകരണ സംഘം, സില്‍ക്മാര്‍ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, റിസര്‍ച് എക്സ്റ്റന്‍ഷന്‍ സെന്റര്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു. ഖാദി ബോര്‍ഡിനു കീഴില്‍ പട്ടുവസ്ത്ര നിര്‍മാണം നടത്തുന്ന പയ്യന്നൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുളള പയ്യന്നൂര്‍ പട്ട്, മയിലാട്ട പട്ട്, ചിതലി പട്ട്, അനന്തപുരി പട്ട് എന്നീ പേരുകളില്‍ സാരികളും തുണിത്തരങ്ങളും മേളയില്‍ ലഭ്യമാണ്. 2000 മുതല്‍ 15000 വരെ വിലയുളള , മാസങ്ങളെടുത്ത് പുര്‍ത്തിയാക്കിയ കൈതുന്നലും ട്രൈബല്‍ ഡിസൈനും ഉളള പട്ടു സാരികള്‍ കാണാന്‍ കഴിയും.
തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ലഭ്യമാണ്. യാഥാര്‍ഥ പട്ടാണെന്ന് തെളിയിക്കുന്ന സില്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ സില്‍ക്ക് മാര്‍ക്ക് മുദ്രയോടെയാണ് പട്ട്് വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
മേളയിലെത്തുന്നവര്‍ക്ക് കൈവശമുളള പട്ടിന്റെ പരിശുദ്ധി പരിശോധിക്കാനും അവസരമുണ്ട്. പരിശുദ്ധി അറിയാന്‍ ചെറിയ തീനാളത്തില്‍ പട്ടു തുണിയുടെ നേര്‍ത്ത അറ്റം കത്തിച്ചു നോക്കുന്ന നാടന്‍ രീതി വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. യഥാര്‍ഥ പട്ടാണെങ്കില്‍ തീനാളം കെട്ടാല്‍ ഉടന്‍ കത്തിയുരുകുന്നത് നില്‍ക്കും.
മാത്രമല്ല ചാരത്തിന് കത്തിയ മുടിയുടെ മണവും ഉണ്ടാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. പട്ടുനൂല്‍പുഴുക്കളെ പ്രോട്ടീന്‍ അംശം കൂടുതലുളള മള്‍ബറി ഇല കൊടുത്ത് വളര്‍ത്തുന്നത് കൊണ്ടാണ് കത്തിയ മുടിയുടെ മണമുണ്ടാകുന്നത്. പട്ട് വസ്ത്രങ്ങള്‍ സില്‍ക്ക് മാര്‍ക്ക് മുദ്ര പരിശോധിച്ച് വാങ്ങണമെന്ന സന്ദേശവും മേള നല്‍കുന്നുണ്ട്. യഥാര്‍ഥ പട്ടുനൂല്‍ പുഴുവിനെ പ്രദര്‍ശിപ്പിച്ച് അവയുടെ ജീവിത ചക്രവും പട്ടു നുല്‍ ഉത്പാദനവും നെയ്ത്ത് യന്ത്രത്തിന്റെ പ്രവര്‍ത്തനവും ഇവിടെ കാണാന്‍ കഴിയും.
സാരികളില്‍ തത്സമയ ഡിസൈനിങും ഉണ്ട്. പട്ടുനൂല്‍ കൃഷിയും പട്ട് വസ്ത്ര നിര്‍മാണവും ജനങ്ങള്‍ക്കിടയില്‍ വ്യാപകമാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ദിനത്തില്‍ നടന്ന സെറികള്‍ച്ചര്‍ സെമിനാറില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്‌സയന്റിസ്റ്റ് കെ, സരള ക്ലാസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago