HOME
DETAILS

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

  
backup
December 22, 2016 | 7:18 AM

%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

പാലക്കാട്: പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത് കറന്‍സി രഹിത ജില്ലയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പൊതുസേവന കേന്ദ്രം (സി.എസ്.സി) കളായ അക്ഷയ കേന്ദ്രങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം തുടങ്ങി. ഓരോ ഗ്രാമപഞ്ചായത്തിലും 40 ഉപഭോക്താക്കളും 10 വ്യാപാരികളും നോട്ടിന് പകരം ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിക്കാന്‍ തുടങ്ങുകയും ഓരോരുത്തരും ചുരുങ്ങിയത് രണ്ട് ഇടപാടുകളെങ്കിലും ഇത്തരത്തില്‍ നടത്തുകയും ചെയ്താല്‍ മാത്രമാണ് കറന്‍സി രഹിത പഞ്ചായത്തായി പ്രഖ്യാപിക്കുക. ഇതിനായി പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.)മെഷീന്‍, ഇ-വാലറ്റ്, യൂനിഫൈഡ് പെമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) , അണ്‍സ്ട്രക്‌ച്ചേഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ(യു.എസ്.എസ്.ഡി), ആധാര്‍ എനേബ്ള്‍ഡ് പെമെന്റ് സിസ്റ്റം (എ.ഇ.പി.എസ്) തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) നെഹ്‌റു യുവകേന്ദ്ര എന്നിവ മുഖേന ജനപ്രതിനിധികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലാ അക്ഷയ പ്രൊജക്ട് ഓഫിസിനാണ് ഏകോപന ചുമതല സമ്പുര്‍ണ ഡിജിറ്റലൈസേഷന് മുന്നോടിയായി ഉപഭോക്താക്കളെന്ന നിലയില്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജോബി.വി.ചുങ്കത്ത് ആവശ്യപ്പെട്ടു.
കച്ചവടം നടന്നാലും വ്യാപാരികളുടെ അക്കൗണ്ടിലേയ്ക്ക് പണം വരാനുള്ള കാലതാമസം നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ലീഡ് ഡിസ്ട്രിക്റ്റ് മാനേജരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കൈമാറാം. വ്യാപാരികള്‍ക്ക് ആവശ്യമായ പി.ഒ.എസ് ലഭ്യമാക്കാനും തീരുമാനിച്ചു.
തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓരോ വ്യാപാര കേന്ദ്രങ്ങളിലും ബോധവത്കരണം നടത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും ഇതില്‍ പങ്കാളികളാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  18 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  18 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  18 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  18 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  18 days ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  18 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  18 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  18 days ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  18 days ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  18 days ago