ജാതി വോട്ടുബാങ്കുകള്‍ രാജ്യത്തിന്റെ ശാപം: ജസ്റ്റിസ് കട്ജു
കൊച്ചി: ജാതി അടിസ്ഥാനമാക്കിയുള്ള വോട്ടുബാങ്കുകള്‍ രൂപപ്പെടുന്നതാണു രാജ്യത്തിന്റെ ശാപമെന്നു മുന്‍ സുപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്ക്കന്ഡേയ കട്ജു പറഞ്ഞു. മതപരമായ ചട്ടക്കൂടില്‍നിന്ന് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ചിന്താഗതിയിലേക്ക് മാറുകയാണു രാഷ്ട്രപുരോഗതിക്കാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി സര്‍വകലാശാലയിലെ ലീഗല്‍ സ്റ്റഡീസ് വകുപ്പ് സംഘടിപ്പിച്ച നിയമ പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുസാറ്റ് നിയമ ഡീന്‍ ഡോ. എന്‍.എസ് സോമന് അധ്യക്ഷനായി. നേരത്തെ നിയമപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്‍ നിര്‍വഹിച്ചു. കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത അധ്യക്ഷനായി.
അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി.പി സുധാകരപ്രസാദ്, പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, സ്കൂള്ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.എസ്. സീമ, അസി. പ്രൊഫ. നവീന്‍ എസ്, ഐ.യു.സി.ഐ.പി.ആര്.എസ്. ഡയറക്ടര്‍ ഡോ. എന്‍.എസ്. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."