HOME
DETAILS

കലക്ടറുമായി ആദിദ്രാവിഡ സഭ നടത്തിയ ചര്‍ച്ച പരാജയം

ADVERTISEMENT
  
backup
December 22 2016 | 07:12 AM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a1-%e0%b4%b8

 

കാക്കനാട്: നേര്യമംഗലത്ത് കുടില്‍ കെട്ടിക്കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം ആവശ്യപ്പെട്ട് കലക്ടറേറ്റ് കവാടത്തില്‍ ആദിദ്രാവിഡ സഭ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം 17 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഏഴേക്കറിലെ 70 പ്ലോട്ടുകളില്‍ പട്ടയം ഇല്ലാതെ വര്‍ഷങ്ങളായി താമസിക്കുന്ന അഞ്ച് കുടുബങ്ങളെ ഒഴിവാക്കി ഇവിടെ താമസിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയ ജില്ലാ ഭരണ കൂടത്തിന്റെ നടപടിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താമസക്കാരല്ലാത്തവര്‍ക്ക് കോതമംഗലം തഹസില്‍ദര്‍ പട്ടയം നല്‍കുകയായിരുന്നു.
നേര്യമംഗലത്ത് വില്ലേജ് ഓഫിസിന് മുന്നിലും അവിടെ നിന്ന് ജില്ലാസ്ഥാനത്ത് തുടരുന്ന സമരത്തെ തകര്‍ക്കുന്നതിനാണ് പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതര്‍ ശ്രിമിക്കുന്നതെന്ന് ആദിദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി കെ.സോമന്‍ പറഞ്ഞു.
2002ല്‍ നേര്യമംഗലത്ത് ആദിവാസി ഗ്രാമം പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് പ്ലോട്ട് കൈമാറി കിട്ടിയ അഞ്ച് കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം നല്‍കണമെന്നാണ് ആദിദ്രാവിഡ സഭ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുമ്പ് മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയില്‍, പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉറപ്പ് നല്‍കാത്തിനെ തുടര്‍ന്ന് സമരം തുടരാന്‍ ആദിദ്രാവിഡസഭ തീരുമാനിക്കുകയായിരുന്നു.
സമരവുമായി ബന്ധമില്ലാത്തവരെ തെരഞ്ഞു പിടിച്ച് പട്ടയം നല്‍കി സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നതെന്ന് സമര സമിതി ആരോപിച്ചു.
അതേസമയം ജില്ലയിലെ പട്ടിക വിഭാഗക്കാര്‍ക്കായി ഏറ്റെടുത്ത സ്ഥലത്ത് താലൂക്ക് പരിഗണനയില്ലാതെ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  2 hours ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  2 hours ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 hours ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  3 hours ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  3 hours ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  3 hours ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  3 hours ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  4 hours ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  4 hours ago