മത്സ്യഫെഡിന്റെ മത്സ്യക്കിറ്റ് വില്‍പന തുടങ്ങി
തിരുവനന്തപുരം: ക്രിസ്തുമസിനോട് അനുബന്ധിച്ച് മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ്' മത്സ്യക്കിറ്റ് വില്‍പനയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
ഫിഷറീസ് ഡയറക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ ആദ്യകിറ്റ് ഏറ്റുവാങ്ങി. സംസ്ഥാനത്തു ശുദ്ധമായ മത്സ്യം വിതരണം ചെയ്യാന്‍ സ്ഥിരം സംവിധാനം നിലവില്‍ വരുമെന്നു മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് നല്ല മത്സ്യം ലഭ്യമാക്കാന്‍ മത്‌സ്യഫെഡ് മാര്‍ക്കറ്റിങ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന്റെ ഭാഗമായാണ് പുതിയ കിറ്റുകള്‍ അവതരിപ്പിക്കുന്നത്.തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ലോറിയില്‍ നേരിട്ട് മാര്‍ക്കറ്റുകളില്‍ എത്തിച്ച് ലേലം ചെയ്യുന്ന സമ്പ്രദായം പരിഗണനയിലുണ്ട്. ജനുവരി രണ്ടു വരെയാണ് ഏഴുതരം മത്സ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റ് 1500, 1000 രൂപ നിരക്കുകളില്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ടുകളില്‍ ലഭ്യമാകുക.വിതരണോദ്ഘാടന ചടങ്ങില്‍ മത്സ്യഫെഡ് എം.ഡി ഡോ. ലോറന്‍സ് ഹെറോള്‍ഡ്, ജില്ലാ മാനേജര്‍ ഡോ. എസ്. ഹരികുമാര്‍, ഡെപ്യൂട്ടി ജി.എം, പി.പി. സുരേന്ദ്രന്‍, മാര്‍ക്കറ്റിങ് വിഭാഗം മാനേജര്‍ എസ്. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."