HOME
DETAILS

മരുന്ന് കൊണ്ടുപോകുമ്പോഴുള്ള അശ്രദ്ധ: നിരവധി മലയാളികള്‍ ജയിലില്‍

  
backup
December 22, 2016 | 6:45 PM

122455663-2

കൊണ്ടോട്ടി: മരുന്ന് കൊണ്ടുപോകുമ്പോഴുള്ള അശ്രദ്ധകാരണം നിരവധി മലയാളികള്‍ ജയിലറക്കുള്ളില്‍ തളയ്ക്കപ്പെടുന്നു. സഉദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് മലയാളികള്‍ കൂടുതലായും കുടുങ്ങുന്നത്.
മരുന്ന് കൊണ്ടുപോകുമ്പോള്‍ ഡോക്ടറുടെ കുറിപ്പ് വേണമെന്നത് പലര്‍ക്കും അറിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കൂടാതെ അതത് രാജ്യത്ത് നിരോധിച്ച മരുന്നുകള്‍ കൊണ്ടുപോകാനും പാടില്ല.


കഴിഞ്ഞദിവസം സഉദിയിലെ ദമാമില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയും മൂന്ന് വയസുള്ള മകനും പിടിയിലായിരുന്നു. മസ്തിഷ്‌ക രോഗത്തിനുള്ള മരുന്നുമായി ഭര്‍ത്താവിന്റെ അടുത്തേക്കുപോയതായിരുന്നു ഇവര്‍. മകന്‍ പിന്നീട് മോചിതനായെങ്കിലും യുവതി ഇപ്പോഴും ദമാം ജയിലിലാണുള്ളത്. മയക്കുമരുന്നാണെന്ന സംശയത്തില്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.


നിരോധിക്കപ്പെട്ട ഗുളികകള്‍ ഗള്‍ഫ് നാടുകളില്‍ വ്യാപകമായി കണ്ടെത്തിയതോടെയാണ് വിമാനത്താവളങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന കര്‍ശനമാക്കിയത്. മലയാളികളില്‍ നിന്ന് വേദനസംഹാരി ഗുളികകളാണ് കൂടുതലായും പിടികൂടുന്നത്. ഇത്തരം മരുന്നുകള്‍ ലഹരിവസ്തുക്കളായും മറ്റും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.


കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മലപ്പുറം മൊറയൂര്‍ സ്വദേശിയും ഒരുമാസംമുന്‍പ് ദോഹയില്‍ പിടിയിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നാടുകടത്തില്‍ കേന്ദ്രത്തില്‍ ഇവര്‍ അകപ്പെട്ടവിവരം ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്നത് ഏറെ വൈകിയാണ്. ആദ്യമായി ഗള്‍ഫിലെത്തുന്നവരാണ് ഇത്തരത്തില്‍ കൂടുതലായും പിടിയിലാവുന്നത്. സഉദിയില്‍ കുടുങ്ങിയ യുവതിയും ആദ്യമായാണ് വിദേശത്തെത്തുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  7 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  7 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  7 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  7 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  7 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  7 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  7 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  7 days ago