ഫൈസല്‍വധം: മുഖ്യപ്രതികളെ കോടതിയില്‍ ഹാജരാക്കി
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി. അന്വേഷണസംഘത്തിന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുനല്‍കിയ തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന് പ്രജീഷ് എന്ന ബാബു (32), തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (26), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെയാണ് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയത്. മൂന്നുപ്രതികളെയും കോടതി 31വരെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ സംഭവ സ്ഥലമായ കൊടിഞ്ഞി ഫാറൂഖ് നഗര്‍, തിരൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും ഫൈസലിനെ വധിക്കാന്‍ ഉപയോഗിച്ച കൊടുവാള്, പ്രതികള്‍ യാത്രചെയ്ത ബൈക്ക് തുടങ്ങിയവ കണ്ടെടുത്തിരുന്നു.പ്രധാന സൂത്രധാരന്‍ തിരൂര്‍ മഠത്തില്‍ നാരായണന് എന്നിവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി അന്വേഷണസംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."