ഏകീകൃത സിവില്‍ കോഡിനെതിരേ സംഘശക്തി ഉയരണം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
കൊടുവള്ളി: ശരീഅത്ത് നിയമത്തിന് ഭീഷണിയായ ഏകീകൃത സിവില്‍കോഡിനെതിരേ സംഘശക്തി ഉയര്‍ന്ന് വരണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. മുത്വലാഖിനെ വികലമായി ചിത്രീകരിച്ച് ഇസ്‌ലാമിക നിയമങ്ങളെ തെറ്റായി വ്യാഖാനിക്കാനുള്ള നീക്കം ശക്തമാണെന്നും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം കല്‍പിച്ചു നല്‍കിയ മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുവള്ളി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഇന്ത്യന്‍ ജനാധിപത്യവും ഏകീകൃത സിവില്‍കോഡും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത വിഷയങ്ങളില്‍ ഇടപെട്ട് രാജ്യത്തെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം അപലപനീയമാണ്. വിവാഹ മോചനം എല്ലാ മതങ്ങള്‍ക്കിടയിലും നടക്കുന്നുണ്ടെന്നും ഇസ്‌ലാമില്‍ ഇത് താരതമ്യേന കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.നസീഫ് അധ്യക്ഷനായി. എ.പി.മജീദ് മാസ്റ്റര്‍, അഷ്‌കര്‍ ഫറോഖ്, ടി.കെ.മുഹമ്മദ് മാസ്റ്റര്‍,പി.സി.അഹമ്മദ് ഹാജി, വി.കെ.അബ്ദു ഹാജി, കെ.കെ.എ കാദര്‍, ടി.മൊയ്തീന്‍ കോയ, അലി മാനിപുരം, എടക്കണ്ടി നാസര്‍, വി.എ അബ്ദുറഹ്മാന്‍, പി.കെ സുബൈര്‍, ഷംനാദ് നെല്ലാങ്കണ്ടി, ജാബിര്‍ കരീറ്റിപ്പറമ്പ്, ഒ.പി മജീദ്, കോയ സംസാരിച്ചു. എന്‍.കെ മുഹമ്മദലി സ്വാഗതവും കാദര്‍കുട്ടി നരൂക്കില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."