കെ.എം.വൈ.എഫ് സെമിനാര്‍ നടത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ വെല്ലുവിളിച്ചു മുന്നോട്ടുപോകുകയാണെന്നു പി.സി. ജോര്‍ജ് എം.എല്‍.എ. കെ.എം.വൈ.എഫ് സംസ്ഥാന സമിതി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജനാധിപത്യ ഇന്ത്യ അടിയന്തരാവസ്ഥയിലേക്കോ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയോറിറ്റി മറികടന്നു പട്ടാളമേധാവിയെ നിയമിച്ചും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മരവിപ്പിച്ചും പ്രധാനമന്ത്രി മുന്നോട്ടു പോകുമ്പോള്‍ പ്രതിപക്ഷം നിഷ്ക്രിയമാെണന്നും ജോര്‍ജ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.എഫ് മുഹമ്മദ് അസ്ലം മൗലവി അധ്യക്ഷനായി. കടയ്ക്കല്‍ ജുനൈദ് ആമുഖ പ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, ഇലവുപാലം ഷംസുദീന്‍ മന്നാനി, കാരാളി ഇ.കെ. സുലൈമാന്‍ ദാരിമി, വി.എച്ച്. മുഹമ്മദ് മൗലവി, നൗഷാദ് മാങ്കാംകുഴി, എം.ബി. അബ്ദുല്‍ ഖാദര്‍ മൗലവി, സി.എ. മൂസാ മൗലവി, എ.വൈ.ഷിജു തോന്നയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."