കിഴക്കന്‍ അലപ്പോയുടെ നിയന്ത്രണം പൂര്‍ണമായും സിറിയ ഏറ്റെടുത്തു
ദമാസ്കസ്: കിഴക്കന്‍ അലപ്പോയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തതായി സിറിയന്‍ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷമായി സൈന്യം നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിതെന്നും സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കിഴക്കന്‍ അലപ്പോയില്‍നിന്നു വിമതര്‍ മുഴുവനായും പിന്മാറി. വിമതരും കുടുംബവും കൈയടക്കിവച്ചിരുന്ന പ്രദേശവും ഒഴിപ്പിച്ചതായും സൈനിക വക്താവ് അറിയിച്ചു.
യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതായി സൈനിക വക്താവ് പറഞ്ഞു. അവരുടെ ത്യാഗവും ധീരമായ പ്രവര്‍ത്തിയുമാണ് വലിയ വിജയം നേടിത്തന്നതെന്നും സൈനിക വക്താവ് അറിയിച്ചു.
ഭീകരവാദത്തില്‍നിന്നും ഭീകരരില്‍നിന്നും സിറിയ മുക്തമായെന്നും സിറിയന്‍ സര്‍ക്കാരിന് കീഴിലുള്ള വാര്‍ത്താ ഏജന്‍സിയായ സിറിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
കഴിഞ്ഞ എട്ടുദിവസത്തിനകം 34000 പേര് അലപ്പോ വിട്ടതായി റെഡ്ക്രോസ് വക്താവ് ഇന്ഗി സിഡ്കി പറഞ്ഞു. ഡോക്ടര്‍മാരും റെഡ്ക്രോസ് പ്രവര്‍ത്തകരുമായി 420 വാഹനങ്ങള്‍ വെള്ളിയാഴ്ച അലപ്പോ വിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."