ഡിജിറ്റല്‍ പെയ്‌മെന്റ്; ബോധവല്‍കരണം നടത്തി
പാലക്കാട്: ഓണ്‍ലൈന്‍ പണമിടപാടുകളും ഡിജിറ്റല്‍ പണം കൈമാറ്റവും സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുന്ന പ്രായോഗിക പരിശീലനവുമായി കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. നെന്‍മാറയിലാണ് ആദ്യ പരിശീലനം നടത്തിയത്. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി ഉദ്ഘാടനം ചെയ്തു. കോളജ് ഓഫ് കോമേഴ്‌സ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചിയിലെ സാങ്കേതിക വിദ്യാ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കടലാസ് നോട്ടുകള്‍ കൈകാര്യം ചെയ്യാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്രയ വിക്രയങ്ങള്‍ നടത്തുന്ന വിവിധ മാര്‍ഗങ്ങള്‍ ഇതിന്റെ ഭാഗമായി പരിചയപ്പെടുത്തി. മൊബൈല്‍ വാലറ്റ് ഉപയോഗം സംബന്ധിച്ച പരിശീലനവും ഇതോടനുബന്ധിച്ച് നടന്നു. കറന്‍സി രഹിത പണമിടപാടുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും വിശദമായ ക്ലാസുകളും ചര്‍ച്ചകളും നടന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണ മേഖലകളിലുള്ളവര്‍, ചെറുകിട സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി വരും ദിവസങ്ങളില്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസിന്റെ ആഭിമുഖ്യത്തിലുള്ള ബോധവല്‍കരണ പരിപാടി തുടരും. വീട്ടമ്മമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്വാശ്രയ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും നടക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചിയിലെ സാങ്കേതികവിദ്യാ പരിശീലന കേന്ദ്രം മാനേജര്‍ ജി.എസ്. റോഷന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഗംഗോത്രി ട്രസ്റ്റ് സി.ഇ.ഒ ഡോ. പി.യു. രാമാനന്ദ്, യൂനിയന്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.കെ ജ്യോതിലാല്‍, മഹാലക്ഷ്മി, ഉമ്മര്‍, കൃഷ്ണ പ്രസാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."