നിയമസഭാ കമ്മിറ്റി പൊയ്യ ഫിഷ് ഫാം സന്ദര്‍ശിച്ചു
മാള: ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് വിശകലനം നടത്താന്‍ നിയമസഭാ കമ്മിറ്റി അഡാക്കിന്റെ പൊയ്യ ഫിഷ് ഫാം സന്ദര്‍ശിച്ചു.
മുരളി പെരുനെല്ലി എം.എല്‍.എ ചെയര്‍മാനായ കമ്മറ്റിയാണ് പൊയ്യയിലെത്തിയത്. കമ്മിറ്റി അംഗങ്ങളും എം.എല്‍.എമാരുമായ എന്‍. ഷംസുദീന്‍, ജി.എസ് ജയലാല്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
പുതിയ നിയമത്തിലെ പോരായ്മകളും പ്രായോഗിക ബുദ്ധിമുട്ടുകളും മനസിലാക്കുന്നതിനായാണ് കമ്മിറ്റിയുടെ സന്ദര്‍ശനം. പുതിയ നിയമത്തില്‍ ഉള്‍നാടന്‍ മത്സ്യ കൃഷിയില്‍ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ലൈസന്‍സിങ്, രജിസ്‌ട്രേഷന്‍, കായലില്‍ നിന്നുള്ള ദൂരപരിധി, നിയന്ത്രണം തുടങ്ങിയ ഒട്ടേറെ പ്രതികൂല ഘടകങ്ങളാണ് നിയമത്തിലുള്ളത്.
ഇക്കാര്യങ്ങളിലെ പ്രായോഗിക വശങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിയമസഭാ കമ്മിറ്റി, ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള അഡാക്കിന്റെ പൊയ്യയിലെ ഫിഷ് ഫാമില്‍ എത്തിയത്. ഫാമിലെ കൃഷി പ്രവര്‍ത്തന രീതികളെ കുറിച്ച് സംഘം ഉദോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."