അനശ്വര മനുഷ്യപ്രഭാവത്തിന്റെ ഗാഥകളാണ് വൈലോപ്പിള്ളി കവിതകള്‍: വൈശാഖന്‍
തൃശൂര്‍: അനശ്വരമായ മനുഷ്യപ്രഭാവത്തിന്റെ ഗാഥകളാണ് വൈലോപ്പിള്ളി കവിതകളെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച 'വൈലോപ്പിള്ളി സ്മരണ' അക്കാദമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ അസന്തുലിതാവസ്ഥയോടും പരിസ്ഥിതികളോടും ഉള്ള കലഹം അദ്ദേഹത്തിന്റെ കവിതയില്‍ കാണാം. എങ്ങനെയായിരിക്കണം ലോകം എന്ന ദര്‍ശനം അത് നല്‍കുന്നു. മുന്നോട്ട് നടക്കണമെന്ന് ഊന്നിപ്പറഞ്ഞ കവിയാണ് വൈലോപ്പിള്ളി. ഒരിക്കലും മരിക്കാത്ത കാവ്യപ്രതിഭയാണ്. പോരാട്ട വീര്യത്തിനുള്ള ഊര്‍ജ്ജം വൈലോപ്പിള്ളിക്കവിതയ്ക്കുണ്ട്.
ജീവിതത്തെ ധീരമായി നേരിടാന്‍ വൈലോപ്പിള്ളി കവിതയുടെ പ്രസാദാത്മകത പ്രേരിപ്പിക്കും-വൈശാഖന്‍ പറഞ്ഞു. ഡോ.എസ്.കെ വസന്തന്‍ അധ്യക്ഷനായി. വിശ്വകവികള്‍ക്കൊപ്പം തന്നെ സ്ഥാനമുള്ള കവിയാണ് വൈലോപ്പിള്ളിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷ സംസാരിക്കുന്നവരുടെ മനസ്സില്‍ എപ്പോഴും അദ്ദേഹത്തിന്റെ കവിത സ്മരിക്കപ്പെടും. പ്രൊഫ.എം.ആര്‍.ചന്ദ്രശേഖരന്‍ അനുസ്മരണപ്രഭാഷണം നടത്തി. ടി.കെ അച്യുതന്‍ വൈലോപ്പിള്ളി സ്മാരകപുരസ്‌കാരം സുഷമബിന്ദുവിന് സമ്മാനിച്ചു.
പി.പി.കെ പൊതുവാള്‍ സമ്മാനാര്‍ഹമായ കൃതി പരിചയപ്പെടുത്തി. വൈലോപ്പിള്ളിയുടെ അസമാഹൃതരചനകള്‍ എന്ന പുസ്തകം അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ ഡോ.ടി.
ശ്രീകുമാറിനു നല്‍കി പ്രകാശനം ചെയ്തു. കടാങ്കോട് പ്രഭാകരന്‍ പുസ്തകപരിചയം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."