HOME
DETAILS

മുഖംമിനുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍

  
backup
December 23, 2016 | 4:33 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b4%82%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86

 

കണ്ണൂര്‍: പുതുവത്സര സമ്മാനമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി റെയില്‍വേ സ്റ്റേഷന്‍ പരിസരം നവീകരിക്കുന്നു.
റെയില്‍വേ സ്റ്റേഷന്റെ ഒന്നാം കവാടവും കിഴക്കേ കവാടവും പരിസരവുമാണ് മുഖം മിനുക്കി യാത്രക്കാരനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നത്. 26നു എസ്‌കലേറ്ററിന്റെ ഉദ്ഘാടനവും ജനുവരി 16 മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും നടക്കുന്നതിനാല്‍ കൂടുതല്‍ യാത്രക്കാരെത്തുമെന്നതിനാലാണ് നവീകരണം നടത്തുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം കവാടത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. സമീപത്തെ പുല്‍ക്കാടുകളെല്ലാം വെട്ടിമാറ്റല്‍ പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു.
കിഴക്കേ കവാടത്തില്‍ ലിഫ്റ്റിന്റെ നിര്‍മാണം 50 ശതമാനത്തോളം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനവും ഉടനുണ്ടാകും. ഇതിന്റെ ഭാഗമായി ലിഫ്റ്റ് സ്ഥാപിക്കുന്ന സ്ഥലത്തിനു സമീപവും കിഴക്കേ കവാടത്തില്‍ ഫുട് ഓവര്‍ബ്രിഡ്ജ് അവസാനിക്കുന്ന സ്ഥലവും പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യും.
കിഴക്കേ കവാടത്തില്‍ ടിക്കറ്റ് കൗണ്ടറിന്റ ഭാഗത്തെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കണമെന്ന് ട്രാഫിക് പൊലിസിനോട് റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ കോണ്‍ക്രീറ്റു ചെയ്യുന്ന പ്രവൃത്തിയും ആരംഭിച്ചു. നിലവില്‍ ഒന്നാം കവാടത്തില്‍ സബ്‌വേ നിര്‍മിക്കുന്ന സ്ഥലത്ത് പ്ലാറ്റ്‌ഫോമുകള്‍ പൊളിച്ചുമാറ്റിയ നിലയിലാണ്.
ഇവിടെ മണല്‍ചാക്കുകള്‍ക്ക് പകരം ഇരുമ്പ് സ്ലാബുകള്‍ വെച്ച് പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പിക്കാനു
ള്ള നടപടി ഉടനെ ആരംഭിക്കും. പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ മാലിന്യവീപ്പകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ വാഹനങ്ങള്‍ കയറിയിറങ്ങുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുവാനും ആലോചിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  21 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  21 days ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  21 days ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  21 days ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  21 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  21 days ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  22 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  22 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  22 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  22 days ago