ജിഷ വധം; അന്വേഷണസംഘം അസമില്‍നിന്നു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന
പെരുമ്പാവൂര്‍: ജിഷ കൊല്ലപ്പെട്ടശേഷം സ്വദേശത്തേയ്ക്കുപോയ ഇതരസംസ്ഥാനക്കാരെത്തേടി അസമിലേയ്ക്കുപോയ അന്വേഷണസംഘം രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇതുവരെ കേസിനു തുമ്പൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ അടുത്തദിവസം ചേരുന്ന ആദ്യമന്ത്രിസഭായോഗത്തില്‍ ജിഷയുടെ കൊലപാതകം പുതിയ അന്വേഷണസംഘത്തിനു കൈമാറാനുള്ള നിര്‍ണായകമായ തീരുമാനത്തില്‍ എത്തിച്ചേരുമെന്നാണ് അറിയുന്നത്. മുതിര്‍ന്ന വനിതാ ഐ.പി.എസ് ഓഫിസര്‍ക്കായിരിക്കും നേതൃത്വം. കൂടാതെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ചവരുത്തിയ കുറുപ്പംപടി സി.ഐ, എസ്.ഐ എന്നിവര്‍ക്കെതിരേ നടപടിയുണ്ടാവാനും സാധ്യതയുണ്ട്.
ജിഷയുടെ മാതാവ് ഇപ്പോഴും ആശുപത്രിയില്ത്തന്നെയാണുള്ളത്. വനിതാപൊലിസിന്റെ നിരീക്ഷണത്തിലുള്ള രാജേശ്വരിയെ ഇവര്‍ മാറിമാറി ചോദ്യംചെയ്തെങ്കിലും വീട്ടില്‍ സ്ഥിരം വരുന്നവരുടെയും മറ്റും പേരുവിവരങ്ങള്‍ വിട്ടുപറയാന്‍ ഇവര്‍ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."