HOME
DETAILS

എസ്.ഐയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേര്‍കൂടി അറസ്റ്റില്‍

  
backup
December 23, 2016 | 9:34 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8b-2

തേഞ്ഞിപ്പലം:  എസ്.ഐ  എം അഭിലാഷിനെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ രോഹിണി നിവാസില്‍ നിധിന്‍(38),  പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കിക്കൊടുത്ത കേസിലെ പ്രതി തിരുവനന്തപുരം അമ്പലമുക്ക് പരൂര്‍കാട് കൃപാ ലൈനില്‍ സജു അമര്‍നാഥ്(34)എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഒക്ടോബര്‍ 10 ന് കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് ദേശീയപാതയില്‍ കോഹിനൂരില്‍ വാഹനപരിശോധനക്കിടെ പൊലിസ് കാറില്‍ ആയുധം കണ്ടെത്തിയിരുന്നു. ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐ അഭിലാഷിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്. പിന്നീട്  എസ്. ഐയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ദുബൈയില്‍ പച്ചക്കറി ബിസിനസ് ചെയ്യുന്ന മലപ്പുറം വെളിമുക്ക് സ്വദേശി ചക്കി വളപ്പില്‍ യൂസുഫിനെ വധിക്കാന്‍ എത്തിയതായിരുന്നു ക്വട്ടേഷന്‍ സംഘമെന്ന് പൊലിസ് പറഞ്ഞു. മുന്‍വൈരാഗ്യമാണ് കാരണം.
സംഭവത്തിനായി  ഗൂഢാലോചന നടത്തിയ കേസിലെ പ്രധാനപ്രതിയും കൂട്ടാളിയുമാണ്  അറസ്റ്റിലായത്.  സംഘത്തിലെ പ്രധാനിയായ ഗുണ്ടാ തലവന്‍ ശാന്തി ഭൂഷണ്‍ ഉള്‍പ്പെടെ 5 പേരെ ഈ കേസില്‍ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ഗൂഢാലോചനയെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്.  കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലിസ് പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസ്ഥിര കാലാവസ്ഥ: അടിയന്തര സാഹചര്യം നേരിടാൻ ദുബൈ പൊലിസ് സജ്ജം; 22 കേന്ദ്രങ്ങളിൽ രക്ഷാസേനയെ വിന്യസിച്ചു

uae
  •  2 days ago
No Image

പൊലിസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ച എസ്എച്ച്ഒക്കെതിരെ നടപടി; ഡിജിപിക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  2 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  2 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  2 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  2 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  2 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  2 days ago