അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല
തൃശൂര്‍: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ബന്ധുനിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഒരു ബന്ധുക്കളെയും നിയമിച്ചിട്ടില്ല. ആരോ ഒരാള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് അന്വേഷണം. ആരോപണം ഉന്നയിച്ച് പുകമറയില്‍ നിര്‍ത്താതെ അന്വേഷണം നടത്തുന്നത് നല്ല കാര്യമാണ്. ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം.
ആദിവാസി കൂടിയായ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച സംഭവം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കും.
കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ നടപടി വേണം. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ചട്ടംലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."