
ബിന്ദുവിന്റെ മരണം വേദനാജനകം; ആരോഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു (52) മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സർക്കാർ ശക്തിപ്പെടുത്തുമെന്നും, മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായവും പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ സർക്കാർ പങ്കുചേരുന്നുവെന്നും, ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം
അപകടത്തിൽ തിരച്ചിൽ നടത്തുന്നതിൽ മന്ത്രിമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും, തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. “മണ്ണ് മാറ്റി തിരച്ചിൽ നടത്തണമെന്ന നിർദേശം നൽകിയത് ഞാനാണ്. മെഡിക്കൽ കോളജ് സൂപ്രണ്ടാണ് ആ കെട്ടിടം ഉപയോഗശൂന്യമാണെന്ന് ആരോഗ്യമന്ത്രിയോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞത്,” വാസവൻ വിശദീകരിച്ചു. ബിന്ദുവിന്റെ കുടുംബം ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ, കുട്ടിയുടെ ചികിത്സ, ധനസഹായം, ഭാവി സുരക്ഷ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. അതേ സമയം ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രി വി.എൻ. വാസവൻ വൈകുന്നേരത്തോടെ എത്തി. ധനസഹായമായി 50,000 രൂപ കൈമാറുകയും, മകൾക്ക് താത്കാലിക ജോലി വാഗ്ദാനവും ചെയ്തു. എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ, മെഡി.കോളേജ് സൂപ്രണ്ട് എന്നിവർക്കൊപ്പമാണ് മന്ത്രി വീട്ടിലെത്തിയത്.
ആരോഗ്യമന്ത്രിയുടെ പ്രതികരണം
സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പ്രതികരിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുകൂടിയാണെന്നും, സർക്കാർ അവർക്കൊപ്പമുണ്ടാകുമെന്നും മന്ത്രി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. “പ്രിയപ്പെട്ട ബിന്ദുവിന്റെ മരണം ഏറെ ദുഃഖകരമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സർക്കാർ അവർക്ക് എല്ലാ പിന്തുണയും നൽകും,” മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലം
ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ എത്തിയപ്പോഴാണ് ബിന്ദുവിന് ദാരുണമായ അന്ത്യം സംഭവിച്ചത്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. 12 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ പ്രവർത്തിച്ചിരുന്നതാണ് അപകടത്തിന് കാരണമായത്.
പ്രതിപക്ഷ പ്രതിഷേധം
ബിന്ദുവിന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച തുടങ്ങിയ സംഘടനകൾ വിവിധ ജില്ലകളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്കും ഓഫീസിലേക്കും നടന്ന മാർച്ചുകൾ അക്രമാസക്തമായി. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പത്തനംതിട്ട, കോട്ടയം, തൃശൂർ, കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു.
മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര
അതിനിടെ, തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുലർച്ചെ അമേരിക്കയിലേക്ക് യാത്ര തിരിക്കും. ദുബൈ വഴിയുള്ള യാത്രയ്ക്ക് ശേഷം ഒരാഴ്ചയിലേറെ അദ്ദേഹം അമേരിക്കയിൽ തങ്ങും. നേരത്തെ മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്ന മുഖ്യമന്ത്രി, തുടർ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് വീണ്ടും യാത്രയാകുന്നത്.
Chief Minister Pinarayi Vijayan termed the collapse of a building at Kottayam Medical College, which claimed the life of D. Bindu (52), as deeply tragic. He assured that the government would strengthen safety measures to prevent such incidents and provide support to Bindu’s family. Health Minister Veena George echoed the sentiment, pledging solidarity with the family. The incident occurred while Bindu was accompanying her daughter for treatment. The building, deemed unsafe by the Public Works Department 12 years ago, housed a surgical block. Opposition groups, including Congress and BJP, staged statewide protests demanding the Health Minister’s resignation, some of which turned violent. Meanwhile, Minister V.N. Vasavan clarified that no lapses occurred in rescue operations and promised to address the family’s demands for medical support, financial aid, and future security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്
International
• 4 days ago
ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം
uae
• 4 days ago
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷിക്കാന്‍ ഇ.ഡിയും, ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിക്കും
Kerala
• 4 days ago
ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർഡ് താരത്തെ കാത്തിരിക്കുന്നു
Cricket
• 4 days ago
'ഇതാണ് എന്റെ ജീവിതം'; ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്
Kerala
• 4 days ago
അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്
uae
• 4 days ago
പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം
crime
• 4 days ago
പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്
National
• 4 days ago
ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്
uae
• 4 days ago
ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന്‍ ജയകൃഷ്ണന് എതിരെ കേസ്
Kerala
• 4 days ago
ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം' ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന
International
• 4 days ago
ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
National
• 4 days ago
സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം
Saudi-arabia
• 4 days ago
പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം
crime
• 4 days ago
നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി
National
• 4 days ago
UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും
uae
• 4 days ago
പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
uae
• 4 days ago.png?w=200&q=75)
ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ
National
• 4 days ago
താലിബാന്: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്
National
• 4 days ago
ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത
oman
• 4 days ago
'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര് അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും
National
• 4 days ago