
കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടു: എ.കെ ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശാക്തീകരണം ആരംഭിക്കേണ്ടത് താഴെത്തട്ടില്നിന്നുമാണെന്നും പാര്‍ട്ടിയുടെ ജനകീയ അടിത്തറ നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ആറാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിനു നല്കിയ കരുത്തനായ നേതാവാണ് കെ. കരുണാകരന്. 1967ല്‍ ഒന്‍പത് സീറ്റുകള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസിനെ രണ്ടരവര്‍ഷം കൊണ്ട് അസാമാന്യമായ പ്രവര്‍ത്തനത്തിലൂടെ തിരിച്ചെത്തിച്ച നേതാവായിരുന്നു കെ. കരുണാകരന്. 1967 കാലഘട്ടത്തേക്കാള്‍ കാഠിന്യമേറിയ കാലത്തിലൂടെയാണ് കോണ്‍ഗ്രസ് ഇന്ന് കടന്നുപോകുന്നതെന്നും ആന്റണി പറഞ്ഞു.
ജനറലുമാരും ഓഫിസര്‍മാരും കൂടുതലുണ്ടെങ്കിലും പാര്‍ട്ടിക്ക്് കാലാള്‍പ്പട കുറവാണ്. ഈ പോരായ്മ പരിഹരിക്കണമെങ്കില്‍ സംഘടനാ സംവിധാനത്തിന്റെ താഴേത്തട്ട് കൂടുതല്‍ ഊര്ജസ്വലമാവണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ആവശ്യം. എല്ലാവരും വസ്തുതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം. പരമ്പരാഗതമായി കൂടെ നിന്നവര്‍ കോണ്്രഗസില്നിന്ന് അകന്നത് കഴിഞ്ഞ തെരെഞ്ഞെടുപ്പിനു ശേഷം മാത്രമാണ് പാര്‍ട്ടിക്ക് മനസിലായത്. താനും കരുണാകരനും ഇണങ്ങിയും പിണങ്ങിയും പൊതുശത്രുവിനെതിരേ ഒത്തൊരുമിച്ചും പരസ്പരം വിട്ടുവീഴ്ച ചെയ്തുമാണ് 31 വര്‍ഷക്കാലം പാര്‍ട്ടിയെ കേരളത്തില്‍ നയിച്ചത്.
കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് തലമുറ മാറ്റമാണ് പാര്‍ട്ടിയില്‍ നടന്നത്. എത്ര അഭിപ്രായ വ്യത്യാസമുണ്ടായാലും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നാല്‍ താനും കരുണാകരനും വിട്ടുവീഴ്ചയിലൂടെ ഒത്തുതീര്പ്പിലെത്തുമായിരുന്നു. അതുപോലെ ഇന്നത്തെ നേതൃനിരയിലുള്ളവര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണം. കൂടുതല്‍ ചെറുപ്പക്കാര്‍ പിന്‍നിരയില്‍ നിന്നു മുന്നിലേക്കെത്തി. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്ക് ഉണ്ടാവേണ്ടത്.
കേരളത്തിലെ കോണ്‍ഗ്രസ്സിനെ മുന്നോട്ടു നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനും രമേശ് ചെന്നിത്തലയും ഒന്നിച്ചു നീങ്ങണമെന്നാണ് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. നിലവിലെ വീഴ്ചകള്‍ പരിഹരിച്ച് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ എല്ലാ പ്രവര്‍ത്തകരും തയാറെടുക്കണമെന്നും ആന്റണി വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണ പിള്ള, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, ഡോ.ശൂരനാട് രാജശേഖരന് സെക്രട്ടറിമാരായ മണക്കാട് സുരേഷ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്, എ.ടി ജോര്‍ജ്, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഇ.എം അഗസ്തി, എം.എ ഷുക്കൂര്‍, രമണി പി.നായര്‍, കാവല്ലൂര്‍ മധു കമ്പറ നാരായണന് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• a few seconds ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 7 minutes ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 12 minutes ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 21 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 29 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 33 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 43 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• an hour ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 11 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 11 hours ago