കഞ്ചാവ് പൊതിയുമായ് യുവാവിനെ പിടികൂടി
കരുനാഗപ്പളളി: പതിനഞ്ച് പൊതികഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചവറ കോട്ടയ്ക്കകം മുറിയില്‍ വെളിയത്ത് വീട്ടില്‍ വിഷ്ണു വിജയന്‍ (20) നെ കരുനാഗപ്പള്ളി എക്‌സൈസ് അറസ്റ്റ് ചെയ്തു. ചവറ കൊറ്റന്‍കുളങ്ങര ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് ഉപയോഗം വര്‍ദ്ധിക്കുന്നതായി ചവറ നിയോജകമണ്ഡല തലത്തിലും ജനകീയ കമ്മിറ്റികളിലും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം പരിശോധന ശകതമാക്കുകയായിരുന്നു.
റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ.സഹദുള്ള, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.രാമചന്ദ്രന്‍ പിള്ള, പ്രവന്റീവ് ഓഫീസര്‍മാരായ എസ്.ഹരികൃഷ്ണന്‍, കെ.ദാസ്, സിവിള്‍ ഓഫിസര്‍മാരായ വിജു സി.എ, സന്തോഷ്.എസ്, സജീവ് കുമാര്‍ എസ്, സുധീര്‍ ബാബു .കെ, രാജു.പി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."