HOME
DETAILS
MAL
കുട്ടികളെ അറിഞ്ഞുകൊണ്ട് വളര്‍ത്തണം: ജമലുല്ലൈലി തങ്ങള്‍
backup
December 24 2016 | 19:12 PM
ചേളാരി: കുട്ടികളെ അവരുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുംവിധം വളര്‍ത്തണമെന്നു സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങള്‍. ഏതൊരു കുട്ടിയുടെയും വളര്‍ച്ചയില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളിമുക്ക് ക്രസന്റ് ബോഡിങ് മദ്റസയില്‍ നടക്കുന്ന അല്‍ബിര്‍റ് ടീച്ചേഴ്സ് ട്രെയിനിങ് ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്‍ബിര്‍റ് ഡയറക്ടര്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ക്രസന്റ് ബോഡിങ് മദ്റസ മാനേജര്‍ ഹാജി പി.കെ മുഹമ്മദ്, കെ.കെ കുഞ്ഞഹമ്മദ്, സി. അഹമ്മദ് കോയ ഹാജി, ഫൈസല്‍ ഹുദവി, അശ്റഫ്, മിഹ്ജഹ് നരിക്കുനി സംസാരിച്ചു. സെഷന് ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. ക്യാംപ് 27ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."