ഡിജിറ്റല്‍ ഫിനാന്‍സ്:മെഗാ ശില്‍പശാല 27ന്
മാനന്തവാടി: ഡിജിറ്റല്‍ ഫിനാന്‍സ് എന്ന വിഷയത്തില്‍ വ്യാപാരികള്‍ക്കായുള്ള മെഗാ ശില്‍പശാല 27ന് മാനന്തവാടി വ്യാപാര ഭവനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും വികാസ് പീഡിയ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്യും.
ക്യാഷ്‌ലസ് ഡിജിറ്റല്‍ വയനാട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചാണ് പരിപാടി. ചെറുകിട വ്യാപാര മേഖല സംരക്ഷിക്കുന്നതിന് ഡിജിറ്റല്‍ ഫിനാന്‍സ് എന്ന പുതിയ സംവിധാത്തിലേക്ക് വ്യാപാരികളെയും പൊതുജനങ്ങളെയും സജ്ജരാക്കുക എന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം.
നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവയെ സംബന്ധിച്ച ക്ലാസുകള്‍, പി.ഒ.എസ് മെഷീന്‍ പരിചയപ്പെടുത്തല്‍, നിലവിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.
ഇതിനോടനുബന്ധിച്ച് പ്രമുഖ ബാങ്കുകളുടെ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. പരിപാടിയില്‍ ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള, ഇ-ഗവേണിങ്ങ് ജില്ലാ ഓഫിസര്‍ ജെറിന്‍.സി.ബോബന്‍, കുടുംബശ്രീ കോഡിനേറ്റര്‍ ജയചന്ദ്രന്‍, ബാങ്ക് മാനേജര്‍മാര്‍, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍മാര്‍, അക്ഷയ സംരംഭകര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ സംബന്ധിക്കും.
ഡിജിറ്റല്‍ ഫിനാന്‍സില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്‍് കെ ഉസ്മാന്‍, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി ഷിബു, എന്‍.വി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എം.വി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."